എ. എസ്.ഐയെ വെടിവെച്ച് കൊന്ന കേസില്‍ 18 പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം: കളിയിക്കാവിളയിലെ എസ്.എസ്.ഐയെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട് 18 പേര് കസ്റ്റഡിയില്‍. ഇന്നലെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രണ്ടുപേര്‍ തമിഴ്നാട് തിരുനെല്‍വേലി സ്വദേശികളും മറ്റുള്ളവര്‍ കളിയാക്കവിളയില്‍ തന്നെയുള്ളവരുമാണെന്നാണ് വിവരം. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുള്‍ ഷമീം എന്നിവരുമായി ബന്ധമുണ്ടെന്നാണ് പൊലിസ് നല്കുന്ന വിവരം.
അതേ സമയം കൊലപാതകക്കേസിലെ മുഖ്യപ്രതികളായ തൗഫീഖിനെയും(28) ഷമീമിനേയും(32) ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നിരോധിത സംഘടനയായ അല്‍ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സംഘത്തില്‍ 17 പേരാണുള്ളതെന്നും ഇതില്‍ മൂന്ന് പേര്‍ക്കാണ് ചാവേര്‍ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."