HOME
DETAILS

ബന്ദിപ്പുര വനത്തില്‍ നടന്നത് തീവയ്‌പ്പെന്ന് സംശയം: ചാരമായത് 2000 ഹെക്ടര്‍ വനം

  
backup
February 22 2017 | 05:02 AM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b0-%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a8

കല്‍പ്പറ്റ: കര്‍ണാടകയിലെ ബന്ദിപ്പുര ദേശീയോദ്യാനത്തില്‍പ്പെട്ട കല്‍ക്കര റേഞ്ചില്‍ 1500 ഏക്കര്‍ വനം ചാമ്പലാകുന്നതിനും ഒരു വനപാലകന്റെ പ്രാണന്‍ നഷ്ടപ്പെടുന്നതിനും  കാരണമായ തീപ്പിടിത്തതിനു പിന്നില്‍ സാമൂഹികദ്രോഹികള്‍. വനപാലകരോട്  വിരോധമുള്ളവര്‍ കാടിനു തീയിടുകയായിരുന്നുവെന്ന നിഗമനത്തിലാണ് കര്‍ണാടക വനംവന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍. ഉണങ്ങിയ ആനപ്പിണ്ടത്തിനു പുറമേ ചന്ദനത്തിരികളും കൊതുകുതിരികളും തീവയ്പ്പിനു ഉപയോഗപ്പെടുത്തിയെന്ന് കരുതുന്നതായി ബന്ദിപ്പുര ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ ടി ഹരിലാല്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് കല്‍ക്കര വനത്തെ വിഴുങ്ങിയ തീപ്പിടിത്തം വനംവന്യജീവി പാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. വരണ്ടുണങ്ങിയ അടിക്കാടും കൊടുംചൂടും ഉഷ്ണക്കാറ്റും തീ ആളിപ്പടരുന്നതിനു കാരണമായി. കല്‍ക്കര വനത്തിലെ  കെബെപുരഹള്ളിയിലാണ് തീ ആദ്യം കണ്ടത്. വിവരം അറിഞ്ഞ് റേഞ്ച് ഓഫീസര്‍ ഗംഗാധറിന്റെ നേതൃത്വത്തില്‍ വനംവന്യജീവിപാലകര്‍ റേഞ്ച് ആസ്ഥാനത്തുനിന്നു 20 മിനിറ്റ് യാത്രാദൂരമുള്ള അവിടെ എത്തിയപ്പോള്‍ അഗ്‌നി താണ്ഡവമാടുകയായിരുന്നു. തീ നിയന്ത്രണിധേയമാക്കുന്നതിനു റേഞ്ച് ഓഫീസറും സംഘവും കഠിനാധ്വാനം ചെയ്യുന്നതിനിടെയായിരുന്നു മൈസൂരു വിജയപുരയില്‍നിന്നുള്ള ഗാര്‍ഡ് മുരിഗപ്പയുടെ(27) മരണം. തീയുമായി പോരടിക്കുന്നതിനിടെ പുക ശ്വസിച്ച് ബോധംകെട്ട മുരിഗപ്പ വെന്തുമരിക്കുകയായിരുന്നു. റേഞ്ച് ഓഫീസര്‍ അടക്കം വേറേ നാലു പേര്‍ക്ക്  ഗുരുതരമായി പൊള്ളലേറ്റു. സര്‍ഗൂരിലും മൈസൂരിലുമായി ചികിത്സയിലാണ് ഇവര്‍. കര്‍ണാടക പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  ബി.ജി. ഹോസ്മത്ത്, ബന്ദിപ്പുര ടൈഗര്‍ റിസര്‍വ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ 600ലേറെ വനപാലകരും നിരവധി ആദിവാസികളും രാവും പകലും കഠിനാധ്വാനം നടത്തുകയാണ് തീയണക്കാനായി. മുരിഗപ്പയുടെ കുടുംബത്തിനു വനംവന്യജീവി വകുപ്പ് അഞ്ച് ലക്ഷം രൂപ സമാശ്വാസധനം അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. തീപ്പിടിത്തത്തില്‍ കല്‍ക്കര വനത്തില്‍ കണക്കാക്കാനാകാത്ത നഷ്ടമാണ് ഉണ്ടായത്. വൃക്ഷലതാദികള്‍ക്കു പുറമേ ചെറുമൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമടക്കം അനേകം വന്യജീവികളും അഗ്‌നിക്ക് ഇരയായെന്ന് വനംവന്യജീവി പാലകര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago