ഡല്‍ഹി നിയമസഭയില്‍ ബി.ജെ.പി അംഗം ബെഞ്ചില്‍ കയറി പ്രതിഷേധിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ ബി.ജെ.പി എം.എല്‍.എയുടെ ബെഞ്ചില്‍ കയറിയുള്ള പ്രതിഷേധം വിചിത്രമായി. നിയമസഭാഗം വിജേന്ദ്ര ഗുപ്തയാണ് ടാങ്കര്‍ അഴിമതിയില്‍ പ്രതിഷേധിച്ചു കൊണ്ട് സഭയിലെ ബെഞ്ചിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചത്. സ്പീക്കറുടെ ചേമ്പറിന് തൊട്ടടുത്ത് മുന്നില്‍ ഇടതുവശത്തായിരുന്നു ഗുപ്തയുടെ ഇരിപ്പിടം. സഭയില്‍ ടാങ്കര്‍ അഴിമതി വിഷയിത്തിലുള്ള ചൂടേറിയ ചര്‍ച്ച നടക്കുന്നതിനി
ടെയാണ് ഗുപ്ത ബെഞ്ചില്‍ കയറി സ്പീക്കര്‍ റാം നിവാസിനോട് കയര്‍ത്ത് സംസാരിച്ചത്.
ഗുപ്തയുടെ പ്രതിഷേധം കണ്ട് സ്പീക്കര്‍ കടുത്ത ഭാഷയില്‍ ശാസിച്ചെങ്കിലും അദ്ദേഹം പിന്മാറിയില്ല. ഗുപ്തയുടെ നടപടി സഭക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും സഭാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള പ്രതിഷേധമെന്നും സ്പീക്കര്‍ റാം നിവാസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിജേന്ദ്ര ഗുപ്ത ആംആദ്മി എം.എല്‍.എക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയത് ഏറെ വിവാദമായിരുന്നു. ഡല്‍ഹിയിലെ 70 അംഗ മന്ത്രിസഭയില്‍ 3 പേര്‍ മാത്രമാണ് ബി.ജെ.പിക്കുള്ളത്. അതിനാല്‍ തന്നെ ഇവരാണ് സഭയിലെ പ്രധാന പ്രതിപക്ഷവും. സംഭവ സമയത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സഭയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."