HOME
DETAILS
MAL
പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ ക്രമക്കേട്; കോണ്‍ഗ്രസ് കൂട്ടധര്‍ണ നടത്തി
backup
January 06 2019 | 05:01 AM
ചെറുതുരുത്തി: ദേശമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. ലൈഫ് ഭവനപദ്ധതി അട്ടിമറിക്കെതിരേയും പ്രളയ ദുരിതാശ്വാസഫണ്ട് വിതരണത്തിലെ ക്രമക്കേടിനെതിരേയും ക്ഷേമ പെന്ഷന് വിതരണത്തിലെ അപാകത പരിഹരിയ്ക്കണമെന്ന ആവശ്യമുന്നയിച്ചുമായിരുന്നു കൂട്ടധര്‍ണ. ദേശമംഗലം വില്ലേജ് പരിസരത്ത് നടന്ന ധര്‍ണ ഡി.സി.സി സെക്രട്ടറി ജോണി മണിച്ചിറ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.പ്രേമന് അധ്യക്ഷനായി. കോണ്‍ഗ്രസ് നേതാക്കളായ പി.എസ് ലക്ഷമണന്, എം.മഞ്ജുള, സലിം മുഹമ്മദ് കുട്ടി, റഹ്മത്ത് ബീവി, മുസ്തഫ തലശ്ശേരി, ഹക്കീം തലശ്ശേരി,ഷറഫുദ്ധീന്‍ തങ്ങള്‍, ബഷീര്‍ ദേശമംഗലം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."