HOME
DETAILS

മന്ദലാംകുന്ന് ബീച്ചില്‍ നാലുവയസുകാരിക്ക് ഡിഫ്ത്തീരിയ

  
backup
January 06 2019 | 05:01 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b2%e0%b4%be%e0%b4%82%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ac%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

പുന്നയൂര്‍ക്കുളം: നാലു വയസുകാരിക്ക് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തീരമേഖലയില്‍ ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. ഞായറാഴ്ച്ചയും കുത്തിവെപ്പ് തുടരും.
പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ മന്ദലാംകുന്ന് കിണറിനു പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന നാലുവയസുകാരിയാണ് ഡിഫ്ത്തീരിയ രോഗം ബാധിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കഴിയുന്നത്. കഴിഞ്ഞ 31ന് പനി വന്നതിനെ തുടര്‍ന്ന് അണ്ടത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടിയെ പിന്നീട് പൊന്നാനി ഗവ. ആശുപത്രിയിലെ ഡോക്ടറേയും കാണിച്ചിരുന്നു. തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
പ്രഥാമിക പരിശോധനയില്‍ തന്നെ ഡിഫ്ത്തീരിയയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് പുന്നയൂര്‍ പുന്നയൂര്‍ക്കുളം പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചത്. അസുഖം ബാധിച്ച കുട്ടിക്ക് നേരത്തെ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം.
വാര്‍ഡ് അംഗം എ.എം അലാവുദ്ദീന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ ബോധവല്‍ക്കരണവും നടത്തി. ഡോ. കെ.ടി. റഷീദ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ആര്‍ ശിവപ്രസാദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.കെ പ്രദീപ്, സിനീഷ്, അക്ബറലി, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അജിതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നത്. നേരത്തെ കുത്തിവെപ്പ് നടത്താത്തവര്‍ ഞായറാഴ്ച്ച നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  4 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  40 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago