ആഘോഷത്തിലും പ്രതിഷേധച്ചേരുവ; ഇത് ഫാറൂഖ് കോളജ് മോഡല്‍
കോളജ് ജീവിതത്തിലെ മറക്കാനാവാത്ത ഒന്നാണ് ആര്‍ട്സ് ഫെസ്റ്റിവല്‍ ദിനങ്ങള്‍. സര്‍ഗാത്മകതയും ആഘോഷവും ആവേശവും തെല്ലും കുറയ്ക്കാതെ പരസ്പരം മത്സരിച്ചുള്ള മുന്നേറ്റമായിരിക്കും ഓരോ കൊല്ലവും കാണാനാവുക. ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂനിയനുകള്‍ എല്ലാ വര്‍ഷവും 'ഫോസ്ലാവ' എന്ന പേരിലാണ് ആര്‍ട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ, പി.ജി വിദ്യാര്‍ഥികള്‍ പ്രത്യേകം പ്രത്യേകം വസ്ത്രങ്ങള്‍ ധരിച്ചും ആര്‍ട്സ് ഫെസ്റ്റിവലിന് നിറം കൂട്ടാറുണ്ട്. ഇപ്രാവശ്യം പക്ഷെ, രാജ്യത്ത് അലയടിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധക്കാറ്റിന് ഫാറൂഖ് കോളജും അതേ അര്‍ഥത്തില്‍ തന്നെ ഏറ്റെടുത്തിരിക്കുകയാണ്. നിരന്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാറുള്ള ഫാറൂഖ് കോളജിലെ വിദ്യാര്‍ഥികള്‍, ആര്‍ട്സ് ഫെസ്റ്റിവലും പ്രതിഷേധത്തിന്റെ കലാസംഗമമായി മാറ്റിയിരിക്കുകയാണ്.
രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ഇന്ന് രംഗത്തിറങ്ങിയത് 'No CAA No, NRC' എന്ന മുദ്രാവാക്യമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ്. ഒപ്പം വായമൂടിക്കെട്ടിയുള്ള പ്രതിഷേധവും. ഇതുകൊണ്ടും തീര്‍ന്നില്ല. കലാവസന്തത്തിന് ക്യാംപസിനെ ഒരുക്കുന്നതിന്റെ ഭാഗമായി കരകൗശലങ്ങള്‍ കൊണ്ട് തയ്യാറാക്കുന്ന വ്യത്യസ്ത കലാരൂപങ്ങള്‍ക്കും പ്രതിഷേധച്ചുവ നല്‍കിയിട്ടുണ്ട്. എല്ലാം കൊണ്ടും ആഘോഷത്തിലും പ്രതിഷേധത്തിന്റെ സ്വരം കൊണ്ടുവന്നിരിക്കുകയാണ് ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."