വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു
കോഴിക്കോട്: ഫിഷറീസ് വകുപ്പ് സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍ഡ് ടു ഫിഷര്‍ വുമണ്‍) തീരമൈത്രി പദ്ധതി പ്രകാരം ജില്ലയിലെ തീരദേശത്ത് നടപ്പിലാക്കുന്ന ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20നും 40നും ഇടയില്‍ പ്രായമുളളവരായിരിക്കണം. 2 മുതല്‍ 4 വരെ അംഗങ്ങള്‍ ചേര്‍ന്ന ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കും.
സാഫ് നടപ്പിലാക്കുന്ന തീരസേവന പദ്ധതി പ്രകാരം സേവനമേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു 20നും 40നും ഇടയില്‍ പ്രായമുളള അഭ്യസ്തവിദ്യരായ വനിതകളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. 2 മുതല്‍ 6 വരെ അംഗങ്ങള്‍ ചേര്‍ന്ന ഗ്രൂപ്പുകളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുന്നത്.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28. അപേക്ഷാഫോം അതത് പഞ്ചായത്തിലെ മത്സ്യഭവനിലും വെള്ളയില്‍ പ്രവര്‍ത്തിക്കുന്ന സാഫിന്റെ ജില്ലാ നോഡല്‍ ഓഫിസിലും ലഭിക്കും. വിവരങ്ങള്‍ക്ക് 9745100221.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."