HOME
DETAILS

ജൈവകൃഷി പ്രോത്സാഹനത്തില്‍ അധികൃതര്‍ക്ക് ഇരട്ടത്താപ്പ് ശ്രീനിവാസന്‍

  
backup
February 22 2017 | 06:02 AM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be%e0%b4%b9%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

മാനന്തവാടി: ജൈകൃഷി പ്രോത്സാഹനത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളും ഉദ്യോഗസ്ഥരും ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് സിനിമാ നടനും ജൈവ കര്‍ഷകനുമായ ശ്രീനിവാസന്‍. വയനാട് വാളാട് എടത്തന ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വേ ഫാം ജൈവ പച്ചക്കറികളുടെ വിദേശ വിപണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുകയും മറു ഭാഗത്ത് രാസവള കീടനാശിനി പ്രയോഗങ്ങളെ കുറിച്ച് പഠിപ്പിക്കുകയും ചെയ്യുകയാണ്. ജൈവ കര്‍ഷകര്‍ക്ക് പൂര്‍ണ തോതില്‍ പിന്തുണയും ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഈ ഇരട്ടത്താപ്പ് പലതവണ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നോട് പലര്‍ക്കും അനിഷമാണ്. ജീവന്റെ സുരക്ഷിതത്വത്തെ കരുതി സ്വയം തിരിച്ചറിവോടു കൂടി ജൈവകൃഷിയിലേക്ക് തിരിയാന്‍ ജനങ്ങള്‍ സന്നദ്ധരാവണം. കയറ്റുമതിക്കൊപ്പം ആഭ്യന്തര ഉപഭോഗത്തിനും ആവശ്യമായ ജൈവ പച്ചക്കറികള്‍ ഇവിടെ തന്നെ ഉല്പാദിപ്പിക്കണം. ഓരോ കൃഷിയിടവും പുതിയ പാഠശാലകളാകണം. ജൈവകൃഷിയുടെ നാടാണ് വയനാട്. ഓരോ തവണ വയനാട്ടിലെത്തുമ്പോഴും ഒരു കര്‍ഷകന്റെ കൃഷിയിടമെങ്കിലും സന്ദര്‍ശിക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തില്‍ അദ്ദേഹം തന്റെ ബാല്യകാലത്തെ കുറിച്ചും സിനിമാനുഭവങ്ങളെ കുറിച്ചും ജൈവ കൃഷിയെ കുറിച്ചും വാചാലനായി. കര്‍ഷകരുടെ ജൈവോല്പന്നങ്ങള്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യുവര്‍ ക്രോപ്പ്‌സ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആന്റണി പുള്ളിയില്‍ ഏറ്റുവാങ്ങി. നബാര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക കല്‍ബ്ബുകളുടെ ഫെഡറേഷനായ ഫാം ഫെഡിന്റെ ജൈവോല്പന്നങ്ങളാണ് വേ ഫാം അഞ്ചു വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. മൂല്യവര്‍ധിത ഉല്പന്നങ്ങളും വിദേശ വിപണിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് നേടിയ  ഷാജി എളപ്പുപ്പാറ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ എ.എസ്, ഹര്‍ഷ, ലക്ഷ്മി രാജന്‍, മികച്ച ജൈവകര്‍ഷകന്‍ വിന്‍സെന്റ്  കൊച്ചുകുടിയില്‍ തുടങ്ങിയവരെ പുരസ്‌കാരം നല്‍കി ആദരിച്ചു. വേഫാം വോയ്‌സ് പ്രകാശനവും വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വയനാട് ജില്ലാ പഞ്ചായത്ത് അംഗം എ. പ്രഭാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ.ജി.എം എന്‍.എസ് സജികുമാര്‍ ആമുഖ പ്രഭാഷണം നടത്തിയ ബ്ലോക് പഞ്ചായത്ത് അംഗം  ദിനേശ് ബാബു , ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു വിജയകുമാര്‍, എടത്തന ഗവ.്രൈടബല്‍ എച്ച്.എസ്.എസ് പ്രീന്‍സിപ്പാള്‍ കെ. മോഹനന്‍, വേഫാം എം.ഡി. സാബു പാലാട്ടില്‍, ചെയര്‍മാന്‍ പി. ഹരിഹരന്‍ , ജോസ്്് കൈനിക്കുന്നേല്‍, കൃഷി ഓഫിസര്‍  മുഹമ്മദ് ഷഫീഖ്, അശ്വതി അശോകന്‍, ലില്ലി ബേബി, പി.ആര്‍.വിനോദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക മേഖലയുടെ വികസനത്തില്‍ ഇന്റര്‍നെറ്റിന്റെ പങ്ക് എന്ന വിഷയത്തില്‍ വികാസ്പീഡിയ സ്‌റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബുവും ജൈവ ഉല്‍പ്പന്നങ്ങളുടെ  വിപണന സാധ്യതകള്‍ എന്ന വിഷയത്തില്‍ തിമ്മയ്യയും ക്ലാസ് എടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago