HOME
DETAILS
MAL
ഭരണഘടനാ സംരക്ഷണ റാലി ഇന്ന് മലപ്പുറത്ത്
backup
January 15 2020 | 19:01 PM
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരേ മലപ്പുറത്ത് ഇന്ന് ഭരണഘടനാ സംരക്ഷണ റാലി നടക്കും. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ജില്ലാ അടിസ്ഥാനത്തില്‍ റാലി സംഘടിപ്പിക്കുന്നത്. വിവിധ തുറകളിലെ ജനങ്ങള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം നാലിന് മലപ്പുറം കിഴക്കേത്തലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, ഡോ.ഹുസൈന് മടവൂര്‍, ഡോ.ഇ.കെ അഹമ്മദ്കുട്ടി, പി.എന്‍ അബ്ദുള്‍ ലത്തീഫ് തുടങ്ങി വിവിധ സംഘടനാ നേതാക്കളും മന്ത്രി കെ.ടി ജലീല്‍, സി.പി.ഐ ദേശീയ എക്സി.അംഗം പന്ന്യന്‍ രവീന്ദ്രന്, പാലോളി മുഹമ്മദ്കുട്ടി, ആലങ്കോട് ലീലാകൃഷ്ണന് തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കളും സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."