HOME
DETAILS
MAL
കര്‍ണാടക വനംമന്ത്രി നാളെ സ്ഥലം സന്ദര്‍ശിക്കും
backup
February 22 2017 | 06:02 AM
പുല്‍പ്പള്ളി: മൈസൂര്‍ വനത്തില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചത് നേരില്‍ കാണുന്നതിനായി കര്‍ണാടക വനംവകുപ്പ് മന്ത്രി രണത്രേയ് നാളെ സ്ഥലം സന്ദര്‍ശിക്കും. ഉള്‍വനത്തില്‍നിന്നാണ് കാട്ടുതീ പടര്‍ന്നതെന്നത് കര്‍ണാടക അധികൃതരെ കുഴക്കുന്നുണ്ട്. ഈ മേഖലയില്‍ വനംവകുപ്പുദ്യോഗസ്ഥരല്ലാതെ മറ്റാര്‍ക്കും എത്തിപ്പെടുവാന്‍ സാധിക്കുകയില്ലെന്നതിനാല് ഇത്തവണത്തെ കാട്ടുതീയ്ക്കു പിന്നില്‍ ആരുടെയോ ദുരൂഹമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് കര്‍ണാടക അധികൃതരുടെ സംശയം. ചില വിപ്ലവപ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും അധികൃതര്‍ക്ക് സംശയമുണ്ട്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കര്‍ണാടക അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."