വൃക്കരോഗിയായ യുവാവ് ഉദാരമതികളുടെ കാരുണ്യം തേടുന്നു
കല്‍പ്പറ്റ: വൃക്കരോഗിയായ നിര്‍ധന യുവാവ് ഉദാരമതികളുടെ കാരുണ്യം തേടുന്നു. വടുവന്‍ചാല്‍ മിച്ചഭൂമിയില്‍ കുറ്റിയാങ്കല്‍ ജനാര്‍ദനന്റെ മകന്‍ ജിനീഷാ (27)ണ് സഹായം തേടുന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ജിനീഷിന്റെ കുടുംബത്തിന് സ്വന്തമായി ചികിത്സക്കുള്ള തുക കണ്ടെത്താനാവില്ല.
ഭാര്യയും മൂന്ന് വയസും ആറു മാസവുമുള്ള രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. 10 ലക്ഷത്തോളം രൂപയാണ് ചികിത്സക്കായി കണ്ടെത്തേണ്ടത്. ജിനീഷിനെ സഹായിക്കാന്‍ മൂപ്പൈനാട്, വടുവന്‍ചാല്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സഹായകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം പി.കെ അനില്‍കുമാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗം എം.യു ജോര്‍ജ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജഷീര്‍ പള്ളിവയല്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സൈതലവി, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍ എന്നിവര്‍ രക്ഷാധികാരികളായാണ് കമ്മിറ്റി രൂപീകരിച്ചത്. ജോളിസ്‌കറിയ ചെയര്‍മാനും പി ഹരിഹരന്‍ കണ്‍വീനറും എം.സി മുഹമ്മദ് ട്രഷററുമാണ്. എസ്.ബി.ഐ വടുവന്‍ചാല്‍ ബ്രാഞ്ചില്‍ 36549633625 നമ്പര്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. (ഐ.എഫ്.എസ്.ഇ കോഡ്: എസ്.ബി.ഐ.എന്‍ 0011922). വാര്‍ത്താസമ്മേളനത്തില്‍ അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാവിജയന്‍, കമ്മിറ്റി കണ്‍വീനര്‍ പി ഹരിഹരന്‍, പി.വി ഹരിദാസന്‍, രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."