HOME
DETAILS

വസ്ത്രം നിര്‍മിക്കാന്‍ പഠിക്കാം; അവസരമൊരുക്കാം

  
backup
June 10 2016 | 12:06 PM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa

സംസ്ഥാനത്തെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) മുഖേന പുതുതലമുറയുടെ ഫാഷനുകള്‍ക്കനുസൃതമായ വസ്ത്ര നിര്‍മാണവും വിപണനവും തൊഴിലാക്കാന്‍ താല്‍പര്യമുള്ള യുവതീ യുവാക്കള്‍ക്കനുയോജ്യമായ പഠന പരിശീലം നല്‍കുന്നു. സാങ്കേതിക വകുപ്പിന് കീഴില്‍ ഇത്തരത്തിലുള്ള 42 ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ വിജയിച്ചവര്‍ക്കു ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സില്‍ പ്രവേശനം നേടാം.
പ്രായപരിധി: 2016 മെയ് 31ന് 15 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നു നേരിട്ട്  25 രൂപ നല്‍കി വാങ്ങാം. ജൂണ്‍ 15 വരെ ഫോം വിതരണം ചെയ്യും. അപേക്ഷാഫോറം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 16നു വൈകീട്ട് നാലിനു മുന്‍പായി സമര്‍പ്പിക്കണം.


കോഴ്‌സ്

വസ്ത്ര നിര്‍മാണം, അലങ്കാരം, രൂപകല്‍പന, വിപണനം എന്നീ മേഖലയിലാണ് പരിശീലനം. പരമ്പരാഗത വസ്ത്ര നിര്‍മാണത്തിലും കംപ്യൂട്ടര്‍ അധിഷ്ഠിത ഫാഷന്‍ ഡിസൈനിങിലും പരിശീലനം ലഭിക്കും. പുത്തന്‍ ട്രെന്‍ഡുകളെ സ്വാംശീകരിച്ച് തനത് രീതിയില്‍ പുനരാവിഷ്‌കരിക്കുന്നതിനുള്ള പ്രാപ്തി നേടുന്നതിന് ഈ പഠനം സഹായകമാവും.

വസ്ത്ര നിര്‍മാണത്തിലും രൂപകല്‍പനയിലും ശാസ്ത്രീയ അവബോധവും പ്രായോഗിക പരിശീലനവും നല്‍കുന്നതോടൊപ്പം മാര്‍ക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കില്‍സ് പരിശീലനങ്ങളും ലഭ്യമാകും. രണ്ടു വര്‍ഷമാണ് ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പഠന കാലാവധി. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ പരീക്ഷ നടത്തും. വിജയികള്‍ക്ക് കേരള  ഗവ. ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും.

സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ഈ കോഴ്‌സിന് ട്യൂഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. പകരം അഡ്മിഷന്‍ ഫീസായി 100 രൂപയും സ്‌പെഷല്‍ ഫീസായി 175 രൂപയും കോഷന്‍ ഡെപ്പോസിറ്റായി 300 രൂപയും അടക്കണം. യോഗ്യതാപരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് അഡ്മിഷന്‍.  ഓരോ സ്ഥാപനത്തിലും 24 പേര്‍ക്ക് വീതം പ്രവേശം ലഭിക്കും. എന്നാല്‍ തമ്മനം, ഞാറക്കല്‍, തൃശൂര്‍, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ 48 സീറ്റുകളില്‍ പ്രവേശം നല്‍കുന്നതാണ്.


ഒരു സ്ഥാപനത്തിലെ ആകെ സീറ്റുകളില്‍ 25 ശതമാനം ആണ്‍കുട്ടികള്‍ക്കും 75 ശതമാനം പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശം.

കോഴ്‌സ് നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍:

മലപ്പുറം: മങ്കട (വെറുമ്പിലക്കല്‍), കൊണ്ടോട്ടി (നെടിയിരുപ്പ് ബാങ്കിനു സമീപം), വേങ്ങര (കച്ചേരിപ്പടി).


കോഴിക്കോട്: കോഴിക്കോട് (വനിതാ പോളിടെക്‌നിക് കാംപസ്), വടകര (ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കാംപസ്, നട്‌സ്ട്രീറ്റ്).


വയനാട്: മാനന്തവാടി (ഗവ. ടി.എച്ച്.എസ് കാംപസ്), വൈത്തിരി (ചുണ്ടേല്‍), സുല്‍ത്താന്‍ബത്തേരി (ഗവ. ടി.എച്ച്.എസ് കാംപസ്).


കണ്ണൂര്‍: ധര്‍മടം (പലയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), നെരുവമ്പ്ര (ഗവ. ടി.എച്ച്.എസ്).
കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ (ഗവ. ടി.എച്ച്.എസ്, ബദിയടുക്ക).


തിരുവനന്തപുരം: അരുവിക്കര ഹോമിയോ കോളജിന് സമീപം, പാറശ്ശാല, കാഞ്ഞിരംകുളം, കണ്ടള, നെയ്യാറ്റിന്‍കര (തേമ്പാമുട്ടം), വെഞ്ഞാറമൂട്, ചിറയിന്‍കീഴ്.


 കൊല്ലം: തേവള്ളി (ഗവ. ക്വാര്‍ട്ടേഴ്‌സിന് സമീപം), ഏഴു കോണ്‍ (ടി.എച്ച്.എസിന് സമീപം).
 ആലപ്പുഴ: ചെങ്ങന്നൂര്‍  (കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് എതിര്‍വശം), ഹരിപ്പാട് (ഠാണപ്പടി).
കോട്ടയം: പാമ്പാടി (ടി.എച്ച്.എസ് വെള്ളൂര്‍), പാല (ഗവ. ടി.എച്ച്.എസ് പുലിയന്നൂര്‍).


 ഇടുക്കി: വെള്ളാരംകുന്ന്, വണ്ടിപ്പെരിയാര്‍ (ജി.പി.ടി.സി), ദേവികുളം (സബ് രജിസ്ട്രാര്‍ ഓഫിസിന് സമീപം), രാജാക്കാട് (ചര്‍ച്ച് റോഡ്, എന്‍.ആര്‍ സിറ്റി), തൊടുപുഴ (മുനിസിപ്പല്‍ ബില്‍ഡിങ്‌സ്).


എറണാകുളം: തമ്മനം, കളമശ്ശേരി (ഗവ. പോളിടെക്‌നിക്), ഞാറക്കല്‍ (മാറംപിള്ളി ജങ്ഷന്‍).
തൃശൂര്‍: പരിയാരം (കുറ്റിക്കാട്), ഇരിങ്ങാലക്കുട, കുന്നംകുളം (ഗവ. പോളിടെക്‌നിക്), തൃശൂര്‍ (ടി.എച്ച്.എസ് ചെമ്പുകാവ്), വടക്കാഞ്ചേരി (ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് സമീപം).
പാലക്കാട്: മുണ്ടൂര്‍ (ടി.കെ.എം കോംപ്ലക്‌സ്, ചുങ്കം), അഗളി (കെ.എസ്.ഇ.ബി ഓഫിസിന് എതിര്‍വശം), ചിത്തന്നൂര്‍, മണ്ണാര്‍ക്കാട് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  23 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  30 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  41 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  44 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago