ജില്ലാ ആശുപത്രി; പെരിന്തല്‍മണ്ണ താലൂക്ക് സഭയില്‍ വാക്പോര്
പെരിന്തല്‍മണ്ണ: താലൂക്ക് സഭയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ഇന്നലെ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗത്തില്‍ സി.പി.എം, മുസ്ലിം ലീഗ് പ്രതിനിധികള്‍ തമ്മിലുണ്ടായ വാക്കേറ്റവും ബഹളവും വലിയ തര്‍ക്കത്തിലേക്ക് നീങ്ങി. താലൂക്ക് സഭയില്‍ മുന്‍പെങ്ങുമില്ലാത്ത വിധമായിരുന്നു ഇന്നലത്തെ വാക്പോര്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ജീവനക്കാരേയും ഡോക്ടര്‍മാരേയും അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സഭയില്‍ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത് രണ്ടുമാസം മുന്‍പ് ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗത്തിലെ ഒറ്റക്കെട്ടായ തീരുമാനമായിരുന്നു പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് വേണ്ട ഡോക്ടര്‍മാരെയും ജീവനക്കാരെയും അനുവദിച്ചുകിട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നത്. എന്നാല്‍, രണ്ടുമാസം കഴിഞ്ഞിട്ടും ജില്ലാ ആശുപത്രിയിലേക്ക് വേണ്ട ജീവനക്കാരെയും ഡോക്ടര്‍മാരെയും അനുവദിച്ചിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതിനുവേണ്ട നടപടികള്‍ ഉണ്ടായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ശീലത്തില്‍ വീരാന്‍കുട്ടി സഭായോഗത്തില്‍ ആരോപിച്ചു. താലൂക്ക് സഭയിലെ സി.പി.എം ഏരിയാ കമ്മിറ്റിയംവും പുലാമന്തോള്‍ പഞ്ചായത്ത് പ്രസിന്റുമായ മുഹമ്മദ് ഹനീഫ ഉള്‍പ്പെടെയുള്ളവര്‍ നാട്ടുകാരന് കൂടിയായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നേരില്‍കണ്ട് ധരിപ്പിച്ചിട്ടും എന്ത് കാര്യം ഉണ്ടായി എന്നും അദ്ദേഹം ചോദിച്ചു. ജില്ലാപഞ്ചായത്ത്പ്രസിഡന്റാണ് സ്പീക്കറെ കണ്ടതെന്നും എന്നിട്ടെന്തുണ്ടായി എന്നും മുഹമ്മദ് അനീസ് തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ വാഗ്വാദം തര്‍ക്കത്തിനും ബഹളത്തിലും കലാശിക്കുകയായിരുന്നു എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ ജില്ലാ ആശുപത്രിയോട് താല്പര്യം കാണിക്കുന്നില്ലെന്നു യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. യോഗത്തിലെ അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി.ഹാജറുമ്മ ഇടപെട്ടതോടെയാണ് ബഹളം പിന്നീട് ശാന്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."