വലിയതോട്ടില്‍ 20 തടയണ നിര്‍മാണവുമായി വിദ്യാര്‍ഥികള്‍
കൊണ്ടോട്ടി: മേഖലയിലെ കര്‍ഷകര്‍ക്ക് സഹായവുമായി വലിയതോട്ടില്‍ 20 തടയണകള്‍ നിര്‍മിക്കാനൊരുങ്ങി കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍. സ്കൂള്‍ പ്രളയ ദുരിതാശ്വാസ പദ്ധതിയായ സാന്ത്വന സ്പര്‍ശം പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വലിയതോട്ടില്‍ 20 തടയണകള്‍ നിര്‍മിക്കുന്നത്. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ എം അബ്ദുല്‍ മജീദ്, കൗണ്‍സിലര്‍മാരായ പി.അഹമ്മദ് കബീര്‍, പി.അബ്ദുറഹ്മാന് എന്ന ഇണ്ണി, പി.മോതി, അദ്നാന് കോട്ട, കെ.പി ഫിറോസ്, പ്രധാനാധ്യാപകന് ടി.കെ അബ്ദുല്‍ റസാഖ്, കൃഷി ഓഫിസര്‍ ബാബു സക്കീര്‍, വി.പി.എ സിദീഖ്, ശശികല, ഷബ്ന, ഹംസഹാജി, കെ.കെ.എ ലത്തീഫ് സംസാരിച്ചു.
പ്രളയദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി സ്കൂള്‍ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ കുഴിനിലത്ത് കര്‍ഷകകൂട്ടായ്മയുടെ അഞ്ച് ഏക്കറില്‍ കൃഷിയാരംഭിച്ചിട്ടുണ്ട്. വീടുകള്‍ നഷ്ടപ്പെട്ട വായനാട് കുറിച്ചിയാര്‍ മലയിലെ രണ്ടു കുടുംബങ്ങള്‍ക്ക് വീടും പ്രദേശത്തെ പ്രളയ ബാധിതര്‍ക്ക് ചികിത്സ, വിദ്യഭ്യാസ, യാത്രാ സൗകര്യത്തിനുള്ള സഹായങ്ങളും നല്‍കിയിരുന്നു.
ജില്ലയില്‍ ഓടക്കയത്തെ ഗവ. യു.പി സ്കൂളിന് ഐ.ടി ലാബ് സജീകരണത്തിനുള്ള സഹായവും പ്രളയത്തില്‍ തൊഴിലുപകരണങ്ങള്‍ നഷ്ടപെട്ടവര്‍ക്കുള്ള ഉപകരണ വിതരണവും നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."