സംയുക്ത സമരാഹ്വാനത്തില്‍ ആത്മാര്‍ഥതയില്ല: മുനീര്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സമീപിക്കുന്നതിനാല്‍ സംയുക്ത സമരാഹ്വാനത്തില്‍ ആത്മാര്‍ഥതയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം. കെ മുനീര്‍.
സര്‍ക്കാരുമായി സഹകരിക്കാന്‍ പറ്റുന്ന രീതിയില്‍ പരമാവധി സഹകരിച്ചിട്ടുണ്ട്. യാതൊരു കൂടിയാലോചനയുമില്ലാതെ എ.കെ.ജി സെന്ററില്‍നിന്ന് ഏകപക്ഷീയമായി തീരുമാനിച്ച പരിപാടികള്‍ വിജയിപ്പിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ല. 18ന് കോഴിക്കോട് നടക്കുന്ന യു.ഡി.എഫ് മഹാറാലിയോടനുബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭാഗത്ത് സമരക്കാരെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമ്പോള്‍ മറുഭാഗത്ത് സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
സംയുക്ത സമരമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.
ഇടതുമുന്നണിയുടെ ഇരട്ടത്താപ്പിന് നിന്നുകൊടുക്കാനില്ലെന്നും സഹകരിക്കാവുന്ന മേഖലകളില്‍ ഇനിയും കൈകോര്‍ക്കുമെന്നും മുനീര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ വീഴ്ചകള്‍ മറച്ചുപിടിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയാനുള്ള ബുദ്ധി യു.ഡി.എഫ് നേതാക്കള്‍ക്കുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."