HOME
DETAILS
MAL
സ്ത്രീ സുരക്ഷ: ഡി.വൈ.എഫ്.ഐ ഇ-മെയില്‍ കാംപയിന്‍ ഇന്ന്
backup
February 22 2017 | 07:02 AM
കണ്ണൂര്‍: പൂനെ ഇന്‍ഫോസിസ് കാംപസില്‍ കോഴിക്കോട് സ്വദേശി രസില രാജു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഐ.ടി മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യവ്യാപകമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇ-മെയില്‍ കാംപയിന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മേഖല, ബ്ലോക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക ബൂത്ത് കെട്ടി പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയക്കും. ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ദിനേശ് സോഫ്റ്റ്‌വെയര്‍ പാര്‍ക്കില്‍ ഇന്ന് രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീര്‍ എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."