HOME
DETAILS
MAL
ഖാദി തൊഴിലാളികളുടെ കലക്ടറേറ്റ് മാര്‍ച്ച്
backup
February 22 2017 | 07:02 AM
കണ്ണൂര്‍: നാഷനല്‍ ഖാദി ലേബര്‍ യൂനിയന്‍(ഐ.എന്‍.ടി.യു.സി) ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ പ്രസിഡന്റ് വി.എന്‍ എരിപുരം അധ്യക്ഷനായി. എന്‍ ഗംഗാധരന്, വി.വി ശശീന്ദ്രന്, ടി.വി കുഞ്ഞിരാമന്, ഫാറൂഖ്, കെ.വി.എന്‍ കുഞ്ഞമ്പു, അപ്യാല്‍ രാമചന്ദ്രന്, ഷൈനി തോമസ് സംസാരിച്ചു. പ്രകടനത്തിന് കെ.വി പത്മനാഭന്, എ ജനാര്ദ്ദനന്, എം.കെ ഗൗരി, കെ കാര്‍ത്ത്യായനി, എം രമണി നേതൃത്വം നല്കി. ഖാദി മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, കുടിശികയായി കിടക്കുന്ന പ്രൊഡക്ഷന്‍ ഇന്‍സന്റീവ് വിതരണം ചെയ്യുക, ഇ.എസ്.ഐ എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."