ഇഷ്ടം സംഘടനാ പ്രവര്‍ത്തനം: കെ സുധാകരന്
കണ്ണൂര്‍: കെ.പി.സി.സി ഭാരവാഹി പട്ടിക ജംബോയാവില്ലെന്നു കെ.സുധാകരന് എം.പി. ഭാരവാഹി പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാത്തതു സംബന്ധിച്ച് ഒരാശങ്കയുമില്ല. ഒരാള്‍ക്ക് ഒരു സ്ഥാനമെന്ന നിലപാടാണ് തന്റേത്. തനിക്കിപ്പോള്‍ രണ്ടു സ്ഥാനമുണ്ട്. അതുസംബന്ധിച്ച് പാര്‍ട്ടി അഭിപ്രായം ചോദിച്ചാല്‍ താന്‍ അക്കാര്യം പാര്‍ട്ടിയെ അറിയിക്കും.
സംഘടനയ്ക്ക് വേണ്ടിയാണ് താന്‍ ജീവിക്കുന്നത്. സംഘടനാ പ്രവര്‍ത്തനത്തിലാണ് കൂടുതല്‍ ഇഷ്ടമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഭാരവാഹി പട്ടിക വൈകുന്നതില്‍ ഒരാശങ്കയുമില്ല. നിലവില്‍ പല നേതാക്കളും നടത്തുന്ന ഭിന്നാഭിപ്രായങ്ങള്‍ കോണ്‍ഗ്രസിലെ പതിവുരീതിയായി കണ്ടാല്‍ മതി. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കുന്ന ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രീയ അഭിപ്രായം സ്വീകരിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി പിണറായി വിജയന് കാണിക്കുന്നതു രാഷ്ട്രീയ ദാസ്യവേലയാണ്.
ആര്.എസ്.എസ് പ്രചാരകവേഷം കെട്ടിയാടിയ ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി നിലപാട് സ്വീകരിക്കാത്തതു രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും കെ.സുധാകരന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."