പഴശ്ശി പദ്ധതി പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കണം: താലൂക്ക് വികസന സമിതി
ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നു താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
കെ.എസ്.ടി.പി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതോടൊപ്പം നഗരത്തോടു ചേര്‍ന്ന പഴശ്ശി പദ്ധതി സ്ഥലം കൈയേറിയവരെയും പൂര്‍ണമായും ഒഴിപ്പിച്ചാല്‍ മാത്രമേ റോഡ് വികസനത്തിന്റെ പ്രയോജനം പൂര്‍ണാര്‍ഥത്തില്‍ ലഭിക്കൂവെന്നും കൈയേറ്റക്കാരെ രണ്ടുതട്ടില്‍ കാണുന്നതു ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കെ.എസ്.ടി.പി റോഡ് വികസനത്തിനായി നേരത്തെ ഏറ്റെടുക്കുകയും ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാവുകയും ചെയ്ത ഭാഗങ്ങളില്‍ ഡ്രൈനേജ് ഉള്‍പ്പെടെ കൈയേറുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരേ ആദ്യഘട്ടത്തില്‍ തന്നെ ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും നഗരസഭാ ചെയര്മാന് പി.പി അശോകന് ആവശ്യപ്പെട്ടു.
കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ റോഡ് പ്രവൃത്തി ഈ മാസം ആരംഭിക്കുമെന്ന് സുപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചതായി സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. കൂട്ടുപുഴ പാലത്തിന്റെ നിര്‍മാണ പ്രതിസന്ധി പരിഹരിക്കാന്‍ പൊതുമരാമത്ത്, വനം വകുപ്പ് സെക്രട്ടറിമാരെ കണ്ട് വീണ്ടും ആവശ്യപെട്ടതായും എം.എല്‍.എ അറിയിച്ചു. പ്രളയത്തില്‍ ഭാഗികമായി വീട് തകര്‍ന്നവര്‍ക്കു 2.39 കോടി രൂപ വിതരണം ചെയ്തതായി തഹസിദാര്‍ കെ.കെ ദിവാകരന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."