HOME
DETAILS
MAL
പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതിന് നിരോധനം
backup
June 10 2016 | 15:06 PM
കൊച്ചി: പൊതുസ്ഥലങ്ങളില്‍ വച്ച് പ്ലാസ്റ്റിക്,റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ഇവ കത്തിക്കുന്നത് മൂലം അനുഭവപ്പെടുന്ന അന്തരീക്ഷ മലിനീകരണവും ആരോഗ്യ പ്രശ്നവും കണക്കിലെടുത്താണ് കോടതിയുടെ നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പൊലിസിന് കേസെടുക്കാമെന്നും കോടതി അറിയിച്ചു.
കേരള പുഴ സംരക്ഷണ സമിതി നല്കിയ പൊതുതാല്പര്യ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലിസിനോടും കോര്പറേഷന് മേയര്‍മാരോടും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധ പുലര്‍ത്തണെമന്നും കോടതി പറഞ്ഞു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്, ജസ്റ്റിസ് അനു ശിവരാമന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."