പാലപ്പുഴ ജൈവവൈവിധ്യ ഉദ്യാനം: ഡിജിറ്റല്‍ സര്‍വേ തുടങ്ങി
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പായംകടവ് മുതല്‍ പെരുമ്പുന്ന വരെയുള്ള പുഴയോര ഭൂമിയില്‍ ആരംഭിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിനായുള്ള ഡിജിറ്റല്‍ സര്‍വേയും കോണ്ടൂര് മാപ്പിങ്ങും ആരംഭിച്ചു.
കേരളത്തില്‍ തന്നെ 158 ഏക്കറോളം പുഴയോര ഭൂമി സ്വന്തമായുള്ള ഏക പഞ്ചായത്താണ് മുഴക്കുന്ന്. പുഴയോര ഭൂമിയില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും ധനസഹായത്തോടെയാണു ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കുന്നത്. പശ്ചിമഘട്ടത്തിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങള്‍ ഉള്‍പ്പെടെ അതീവ പ്രാധാന്യമുള്ള ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കുന്നതിനുള്ള ശാസ്ത്രീയ പരിസ്ഥിതി സൗഹൃദ മാസ്റ്റര്‍പ്ലാന്‍ തയാറാക്കുന്നതിന്റെ മുന്നോടിയായാണു ഡിജിറ്റല്‍ സര്‍വേയും കോണ്ടൂര് മാപ്പിങ്ങും നടത്തുന്നത്. തിരുവനന്തപുരത്തെ കോസ്റ്റ് ഫോര്‍ഡാണ് സര്‍വേ നടത്തുന്നത്. പാലപ്പുഴയോരത്ത് മുരിങ്ങൂരില്‍ സര്‍വേ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രീതാ ദിനേശന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."