HOME
DETAILS
MAL
ബസ് ഓപറേറ്റേഴ്സ് അസോ. ആര്.ടി ഓഫിസ് ധര്‍ണ
backup
February 22 2017 | 07:02 AM
കണ്ണൂര്‍: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോഓര്‍ഡിനേഷന്‍ ജില്ലാ കമ്മിറ്റി ആര്.ടി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ആര്.ടി ഓഫിസ് കേന്ദ്രീകരിച്ച് ഇടനിലക്കാര്‍ കൈക്കൂലി വാങ്ങുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഓഫിസിലെ 75 ശതമാനം ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്നും ആരോപിച്ചായിരുന്നു ധര്‍ണ. ചെയര്മാന് വി.ജെ സെബാസ്റ്റിയന് ഉദ്ഘാടനം ചെയ്തു. കെ വേലായുധന് അധ്യക്ഷനായി. സി.എം ശിവരാജന്, ടി.പി.ആര് നാഥ്, എം.വി വത്സലന്‍, രാജ്കുമാര് കുരുവരത്ത്, കെ ഗംഗാധരന്, ടി.എം സുധാകരന്, ബിജു പാനൂര്‍, കെ വിജയന്, പി.പി മോഹനന്, പി രജീന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."