HOME
DETAILS

പ്ലാസ്റ്റിക് നിരോധനം: അവ്യക്തത തീരുന്നില്ല; പിഴയീടാക്കല്‍ വൈകും

  
backup
January 15 2020 | 20:01 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%85%e0%b4%b5

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ തീരുന്നില്ല.
ഇന്നലെ മുതല്‍ പിഴയീടാക്കിത്തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തേണ്ട പരിശോധനയില്‍ വ്യക്തത വരാത്തതിനാല്‍ പൂര്‍ണമായും പിഴയീടാക്കാന്‍ തുടങ്ങിയിട്ടില്ല.
മലിനീകരണ നിയന്ത്രണ ബോര്‍ഡും ആരോഗ്യ, തദ്ദേശ വകുപ്പും സംയുക്തമായാണ് പരിശോധനകള്‍ നടത്തേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കാത്തതിനാല്‍ ഇവരാരും പിഴയീടാക്കി തുടങ്ങിയിട്ടില്ല.
പരിശോധനയും മറ്റ് നടപടികളും സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടും ഇതുവരെ മറുപടിയും ലഭിച്ചിട്ടില്ല.
ഇതോടെ പ്ലാസ്റ്റിക് പിടിച്ചെടുക്കാനോ പിഴയീടാക്കാനോ തല്‍ക്കാലം ആലോചിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.ജില്ലാ ഭരണകൂടവും തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും നടപടി ഉണ്ടാകുമെന്നു പറയുന്നതല്ലാതെ എങ്ങനെ നടപ്പാക്കും എന്നത് സംബന്ധിച്ച് ഇവര്‍ക്കും വ്യക്തതയില്ല.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പുതുവര്‍ഷം മുതല്‍ പ്രാബല്യത്തിലായെങ്കിലും പിഴ ഈടാക്കുന്നത് 15 മുതലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
10000 രൂപ മുതല്‍ 50000 രൂപ വരെയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago