ദുരന്തനിവാരണം: സ്‌കൂള്‍തലം മുതല്‍ പരിശീലനം നല്‍കണം: തുമ്മാരുകുടി
കണ്ണൂര്‍: ദുരന്തമുണ്ടായാല്‍ എടുക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ച് സ്‌കൂള്‍തലം മുതല്‍ പരിശീലനം നല്‍കണമെന്ന് ഐക്യരാഷ്ട്രസംഘടന ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി.
കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ജീവനത്തിന്റെ ഭാഗമായി 'പ്രകൃതിദുരന്തവും അതിജീവനവും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദഹം.
വ്യക്തിജീവിതത്തില്‍ ദുരന്തനിവാരണത്തിനായി എന്ത് മുന്‍കരുതലാണ് നമ്മള്‍ എടുത്തിരിക്കുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. മറ്റുള്ളവര്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ നമ്മള്‍ സുരക്ഷിതരാണെന്ന് കരുതിയിരുന്ന മലയാളികള്‍ക്കുള്ള മറുപടിയായിരുന്നു ഓഖി, നിപാ, വെള്ളപ്പൊക്കം എന്നിവ. പ്രകൃതിദുരന്തം എല്ലാവരെയും ബാധിക്കാം എന്ന് കേരളീയര്‍ മനസിലാക്കിയത് അപ്പോഴാണ്. നമ്മള്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ള വ്യക്തികളില്‍ കൂടി ദുരന്തനിവാരണ പ്രക്രിയയെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കണമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
പയ്യന്നൂര്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത്, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമന്‍, ഡീന്‍ പത്മനാഭന്‍ കാവുമ്പായി, സിന്‍ഡിക്കേറ്റ് അംഗം എ. നിശാന്ത്, ഡോ. രാജേന്ദ്രപ്രസാദ്, കെ. രാമചന്ദ്രന്‍, വി.കെ നിഷ, ഡോ. വി എ സന്തോഷ്, ഡോ. വി ആര്‍ സ്വരന്‍, അതുല്‍ മാധവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."