കണ്ണീരിന്റെ നനവിനിടയിലും മികവിന്റെ ഉത്സവം
പൊവ്വല്‍: പ്രതിസന്ധികളെ കൂട്ടായ്മയിലൂടെ അതിജീവിച്ച സംഘാടന മികവിന്റെ മേളയ്ക്കാണ് പൊവ്വല്‍ എന്‍ജിനിയറിങ് കോളജില്‍ കൊടിയിറങ്ങിയത്. കലയുടെ മികവില്‍ മാറ്റുരയ്ക്കാനെത്തിയ അയ്യായിരത്തോളം പ്രതിഭകളും, മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തിയവരും മടങ്ങിയത് പരാതികളില്ലാതെ. ആദ്യമൂന്നു ദിവസങ്ങളില്‍ ഉത്സവ പ്രതീതിയിലായിരുന്നു എല്‍.ബി.എസിലെ കലോത്സവ നഗരി. എന്നാല്‍ സ്റ്റേജിന മത്സരങ്ങളുടെ രണ്ടാം ദിനത്തില്‍ പുലര്‍ച്ചെയെത്തിയ എസ്.എഫ്.ഐ ജില്ലാ ജോയന്റ് സെക്രട്ടറിയും കലോത്സവ സംഘാടകനുമായ അഹമ്മദ് അഫ്‌സലിന്റെ അപകട മരണ വാര്‍ത്ത കലോത്സവ നഗരിയെ കണ്ണീര്‍ കടലാക്കി. ശനിയാഴ്ച മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഞായറാഴ്ച മത്സരങ്ങള്‍ പുനരാരംഭിച്ചുവെങ്കിലും പ്രിയകൂട്ടുകാരന്റെ വേര്‍പാടിന്റെ വേദന എല്ലായിടങ്ങളിലും തളംകെട്ടി നിന്നു. എന്നാല്‍ ദുഃഖം കടിച്ചമര്‍ത്തി ഏറ്റെടുത്ത ദൗത്യം സംഘാടകര്‍ വിജയകരമാക്കി. കലോത്സവ വിജയികള്‍ക്കായി അഫ്‌സല്‍ സ്മാരക ട്രോഫിയും കൂട്ടുകാര്‍ നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."