HOME
DETAILS

പ്രക്ഷോഭം തകര്‍ക്കാന്‍ യോഗി തന്ത്രം

  
backup
January 15 2020 | 20:01 PM

4654646421313-2

അസമില്‍ മൂന്നാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്യാനുള്ള പരിപാടി പ്രതിഷേധങ്ങള്‍ ഭയന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപേക്ഷിക്കേണ്ടിവന്നു. പൗരത്വബില്ലിനു പിന്തുണതേടി രാജ്യതലസ്ഥാനത്ത് വീട് വീടാന്തരം കയറി ഇറങ്ങാനുള്ള പദ്ധതി ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് പകുതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു. ബില്ലിനെതിരേ നാടും നഗരവും സടകുടഞ്ഞെണീറ്റതോടെ അതടിച്ചമര്‍ത്താനുള്ള വഴികള്‍ പക്ഷേ, ഉത്തര്‍പ്രദേശിലെ സംഘ്പരിവാര്‍ ഭരണം കണ്ടുപിടിച്ചിരിക്കുന്നു.


പ്രധാനമന്ത്രി മോദി പ്രത്യേക താല്‍പര്യമെടുത്ത് യു.പിയില്‍ മുഖ്യമന്ത്രി ആയി പ്രതിഷ്ഠിച്ച യോഗി ആദിത്യനാഥിന്റെതാണ് ഈ സംഭാവന. ഉത്തരാഖണ്ഡില്‍ 47 വര്‍ഷം മുമ്പ് ജനിച്ച് സന്യാസം സ്വീകരിച്ച് യോഗിവര്യനായെങ്കിലും ഇതര മതങ്ങളെ അടിച്ചമര്‍ത്താന്‍ നടത്തിയ നടപടികള്‍ക്ക് കുപ്രസിദ്ധി ആര്‍ജിച്ച രാഷ്ട്രീയക്കാരനാണ് ഇദ്ദേഹം. ഹിന്ദു യുവവാഹിനി എന്ന പേരില്‍ ഉണ്ടാക്കിയ സംഘടന ഉത്തര്‍പ്രദേശില്‍ കൂട്ടക്കൊലകളും സ്വത്ത് നാശവും വരുത്തിയിരുന്നു. മതവികാരം ഇളക്കിവിടുന്നു എന്ന പരാതിവന്നപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് ഇദ്ദേഹത്തെ ഇലക്ഷന്‍ കമ്മിഷന്‍ 72 മണിക്കൂര്‍ വിലക്കിയിരുന്നു.


ബി.ജെ.പി മൃഗീയ ഭൂരിപക്ഷം നേടിയ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറെ മുസ്‌ലിംകളുള്ള ഈ സംസ്ഥാനത്ത് ഒരു സീറ്റില്‍പോലും മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തയാറാവാതിരുന്ന പാര്‍ട്ടി, ഇന്നു യു.പിയില്‍ മതേതരവാദികളുടെയെല്ലാം എതിര്‍പ്പു നേരിടുകയാണ്. മുസ്‌ലിംകളും ദലിതരുമെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധത്തിന്റെ മുന്‍നിരയിലാണ്. തടുത്തു നിര്‍ത്താന്‍ കഴിയാത്ത പ്രതിഷേധം അലിഗഡ് സര്‍വകലാശാല പോലുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും അരങ്ങേറി. വൈസ് ചാന്‍സലറുടെ സമ്മതം കൂടി വാങ്ങാതെ പൊലിസ് ആ കാംപസില്‍ കടന്നു കയറി മര്‍ദന നടപടികള്‍ ആരംഭിച്ചു.


പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം നടന്ന ഇടങ്ങളിലൊക്കെയും നാശനഷ്ടങ്ങള്‍ ഉണ്ടായെന്നു പറഞ്ഞ് ഭീമമായ നഷ്ടപരിഹാരത്തിനു നോട്ടിസ് അയക്കലാണ് യോഗി ഗവണ്‍മെന്റിന്റെ പുതിയ നടപടി. നോട്ടിസ് ലഭിച്ച ആയിരത്തോളം പേരില്‍ മിക്കവരും ഒരു സമുദായക്കാര്‍ ആണെന്നു മാത്രമല്ല, അവരില്‍ പലരും പ്രകടനത്തില്‍ പങ്ക് ചേരാതിരുന്നവര്‍ കൂടിയാണ്. അതില്‍ ചിലര്‍ നേരത്തെ മരിച്ചവരുമാണ്. ഫിറോസാബാദില്‍ കുഴപ്പമുണ്ടാക്കി എന്നു കാട്ടി നോട്ടിസ് നല്‍കിയ ബത്തേഖാന്‍ 87-ാം വയസില്‍ ആറു വര്‍ഷം മുമ്പ് മരണപ്പെട്ടയാളാണ്. മാസങ്ങളായി രോഗശയ്യയില്‍ കിടക്കുന്ന 90 കാരനായ ഫസാഹത്ത് ഖാനും ഡല്‍ഹി ആശുപത്രിയിലായിരുന്ന വയോവൃദ്ധന്‍ അന്‍സാര്‍ ഹുസൈനും കിട്ടിയിരിക്കുന്നു നോട്ടിസ്.


നമ്മുടെ മഹാരാജ്യത്ത് പല സംസ്ഥാനങ്ങളിലും പല കാര്യങ്ങള്‍ പറഞ്ഞ് പ്രകടനങ്ങള്‍ നടക്കാറുണ്ട്. അവയില്‍ പലതിലും പൊതു സ്വത്തുക്കള്‍ നശിപ്പിക്കുന്നുമുണ്ട്. ഇത്തരം പ്രകടനങ്ങളും ബന്ദുകളും ഹര്‍ത്താലുകളും നടത്തുന്നവര്‍ പൊതുസ്വത്ത് നശിപ്പിച്ചാല്‍ നടപടി എടുക്കുമെന്നു പല സംസ്ഥാന ഗവണ്‍മെന്റുകളും മുന്നറിയിപ്പും നല്‍കാറുണ്ട്. എന്നാല്‍ എവിടെയും നടപടി ഉണ്ടായതായി കേട്ടുകേള്‍വി പോലുമില്ല.


ഉദാഹരണത്തിനു 2016 ഫെബ്രുവരിയില്‍ ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് ജാഠ് സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭം ഓര്‍ക്കുക. 30 പേരുടെ ജീവന്‍ അപഹരിക്കപ്പെട്ട ആ പ്രക്ഷോഭത്തില്‍ രണ്ടായിരം കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായാണ് കണക്കുകള്‍ വന്നിരുന്നത്. പക്ഷെ, ഇതൊന്നും യു.പി ഗവണ്‍മെന്റിനോ കേന്ദ്രസര്‍ക്കാരിനോ വിഷയമല്ല. ഉത്തര്‍ പ്രദേശില്‍ കാക്കി ധരിച്ച് വീടുകള്‍ കയറി ഇറങ്ങി കൊള്ള അടിച്ച പൊലിസുകാരുടെ നടപടിയെകുറിച്ചുള്ള പരാതികള്‍ക്കും മറുപടി ഇല്ല.


ഉത്തര്‍പ്രദേശിലെ പ്രക്ഷോഭത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടുവെന്നു പൊലിസ് പറയുമ്പോള്‍, 22 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് വസ്തുതാ അന്വേഷണ സമിതികള്‍ പറയുന്നത്. മരിച്ചതിലേറെപ്പേര്‍ക്കും പൊലിസ് വെടിവെപ്പിലായിരുന്നു ജീവാപായം എന്നു മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രക്ഷോഭകരെ തല്ലി ഒതുക്കാന്‍ പൊലിസുകാര്‍ ഉപയോഗിച്ചപ്പോള്‍ പൊട്ടിത്തകര്‍ന്ന ലാത്തികള്‍ക്ക് പോലും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയക്കുകയും ചെയ്തിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago