ഉക്രൈന് വിമാനത്തില്‍ രണ്ട് ഇറാന് മിസൈലുകള്‍ പതിക്കുന്ന വിഡിയോ പുറത്ത്
തെഹ്റാന്: തകര്‍ന്ന ഉക്രൈന് വിമാനത്തില്‍ രണ്ടു ഇറാന് മിസൈലുകള്‍ പതിക്കുന്ന പുതിയ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ കാമറയില്‍ നിന്നുള്ളതാണ് പുതിയ ദൃശ്യങ്ങളെന്ന് ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തില്‍ വിമാനത്തില്‍ ട്രാസ്പോണ്ടര് പ്രവര്‍ത്തന രഹിതമായതായും തൊട്ടുപിന്നാലെയുള്ള രണ്ടാമത്തെ ആക്രമണത്തില്‍ വിമാനം തകര്‍ന്നു വീണതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടയാളെ ഇറാന് റെവലൂഷനറി ഗാര്‍ഡ് അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷാ നിയമപ്രകരാമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റെവലൂഷനറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയെ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് തിരിച്ചടിയായി ഇറാന് ബഗ്ദാദിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരേ മിസൈല്‍ ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു ഉക്രൈന് വിമാനം തകര്‍ന്നുവീണത്.
അതേസമയം വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് തങ്ങള്‍ക്ക് പരിശോധനയ്ക്കു വിട്ടുതരണമെന്ന് ഉക്രൈന് ഇറാനോട് ആവശ്യപ്പെട്ടു. ബ്ലാക് ബോക് സ് പരിശോധിക്കാന്‍ ഉക്രൈനിലെ ലബോറട്ടറി അനുയോജ്യമാണോ എന്ന് പരിശോധിക്കാന്‍ ഇറാന് സംഘം ഉടന്‍ ഉക്രൈയ്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."