കുടുംബശ്രീ 'ഉമ്മാന്റെ വടക്കിനി' ഇന്നു മുതല്‍
മലപ്പുറം: ജില്ലാപഞ്ചായത്തും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി ഇന്നു മുതല്‍ 24വരെ എടവണ്ണപ്പാറയില്‍ കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേള 'ഉമ്മാന്റെ വടക്കിനി' സംഘടിപ്പിക്കുന്നു. മേള ഇന്നു വൈകിട്ട് മൂന്നിനു ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ ഉദ്ഘാടനം ചെയ്യും. കഫേ കുടുംബശ്രീയുടെ വിദഗ്ധ പരിശീലനം ലഭിച്ച ജില്ലയിലെ കഫേ യൂനിറ്റുകള്‍ തയാറാക്കുന്ന തനതായ മായംകലരാത്ത വൈവിധ്യമാര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയിലുണ്ടാകും. ദിവസവും വൈകിട്ട് നാല് മുതല്‍ 10 വരെയായിരിക്കും മേള. കുടുംബശ്രീ യൂനിറ്റുകള്‍ തയാറാക്കുന്ന വിഭവങ്ങളായ അമ്മായി നിറച്ചക്കോഴി, പുതിയാപ്ലക്കോഴി, കരിഞ്ചീരക്കോഴി, കുറ്റിബിരിയാണി, കിഴിബിരിയാണി, മൊഞ്ചത്തി ബിരിയാണി, കല്ലുമ്മക്കായ് ബിരിയാണി, തലശ്ശേരി ദം ബിരിയാണി, കപ്സ, ഫ്രൈഡ് റൈസ്, ലമണ്‍ റൈസ്, ദം മന്തി, സേമിയ ബിരിയാണി, ചിക്കന്‍ പൊള്ളിച്ചത്, ഈന്ത് പിടി, മടക്കിച്ചപ്പാതി, കുഞ്ഞിപ്പത്തല്‍, നൈപ്പത്തല്, കപ്പ ബിരിയാണി, വിവിധതരം ദോശകള്‍, വിവിധതരം പായസം, ജ്യൂസുകള്‍, വിവിധതരം കേക്കുകള്‍, വിവിധതരം പലാഹരങ്ങള്‍ എന്നിവ മേളയുടെ പ്രത്യേക ആകര്‍ഷണങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."