ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സ്മാര്‍ട്ടാക്കും: മന്ത്രി
പേരാമ്പ്ര: സംസ്ഥാനത്തെ ഒന്നു മുതല്‍ 12 വരെയുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ ക്ലാസുകള്‍ അടുത്ത അധ്യയന വര്‍ഷാരംഭത്തോടെ സ്മാര്‍ട്ട് ക്ലാസുകളാക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. വടക്കുമ്പാട് ഗവ. എല്‍.പി സ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഉദ്ഘാടനവും അവരുടെ കൂട്ടായ്മയില്‍ നിര്‍മിക്കുന്ന ഓപണ്‍ സ്റ്റേജിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനകീയ സഹകരണത്തോടെ സ്കൂള്‍ പി.ടി.എ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികളും മന്ത്രി വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു.
ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് അധ്യക്ഷയായി. പ്രധാനാധ്യാപകന് വി.സി ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുജാത മനക്കല്, മൂസ കോത്തമ്പ്ര, കിഴക്കയില്‍ ബാലന്, വി.കെ സുമതി, കെ.വി കുഞ്ഞിക്കണ്ണന്, കെ.വി വിനോദന്‍, കെ.എം അബ്ദുല്ല, പി.പി സുരേഷ്, അബ്ദുല്ല പുനത്തില്‍, അഭിഷേക്, ബിജു പങ്കെടുത്തു. ശ്രീനി പാലേരി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."