HOME
DETAILS
MAL
വിപണി തിരിച്ചുപിടിക്കാന്‍ സാംസങ്; അത്യുഗ്രന്‍ ഫീച്ചറുകളുമായി ഗ്യാലക്സി എസ്8
backup
February 22 2017 | 07:02 AM
സാംസങ് അതിന്റെ പുതിയ മോഡലായ ഗ്യാലക്സി എസ് 8 പുറത്തിറക്കാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഫോണിന്റെ സവിശേഷതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. മാര്‍ച്ച് 29 നാണ് സാംസങ് ഗ്യാലക്സി എസ് 8 കമ്പനി അവതരിപ്പിക്കാനിരിക്കുന്നത്.
എസ്8 ന്റെ സവിശേഷതകളെക്കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ ഇതിനോടകം വന്നുതുടങ്ങി. പുതിയ സ്മാര്‍ട്ഫോണില്‍ ഹോം ബട്ടണ്‍ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രധാനപ്പെട്ടത്. ഫോണിന്റെ ലീക്കായ ചിത്രത്തിലും ഹോംബട്ടണ്‍ കാണാനില്ല.
ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 835 ചിപ്സെറ്റിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക. 5.7 ഇഞ്ച് ഡിസ്പ്ലേ, 6 ജി.ബി റാം എന്നിവയാണ് മറ്റ് സവിശേഷതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."