ഗാന്ധി സന്ദര്‍ശിച്ച സന്മാര്‍ഗ ദര്‍ശിനി വായനശാല നവതിയുടെ നിറവില്‍
കോഴിക്കോട്: 1934 ജനുവരി 14നു കോഴിക്കോട് കടപ്പുറത്തേക്കുള്ള മഹാത്മാഗാന്ധിയുടെ യാത്ര ചരിത്രമായിരുന്നു. ഒരിട വഴിയിലൂടെയായിരുന്നു ഗാന്ധി കടപ്പുറത്തേക്ക് നടന്നു പോയത്. യാത്രാമധ്യേ വൈകിട്ട് 5.40നു ഗാന്ധിജി ഒരു ലൈബ്രറിയിലേക്കു കയറി. 101 രൂപയുടെ കിഴിയും പുസ്തകങ്ങളും പൂമാലയും നൂലും നല്‍കി ഭാരവാഹികള്‍ ഗാന്ധിയെ സ്വീകരിച്ചു. അദ്ദേഹം അവിടെയുള്ള ഒരു മേശയില്‍ ഇരുന്നു. ആ മേശ ഇന്നും അവിടെയുണ്ട്. ഒരു ചരിത്ര സ്മാരകമായി.
നല്ലാടത്ത് ചോയിക്കുട്ടി പ്രസിഡന്റും എന്‍.സി.അച്യുതന്‍ സെക്രട്ടറിയുമായി സന്‍മാര്‍ഗ ദര്‍ശിനി ലൈബ്രറി ആന്‍ഡ് റീഡിങ് റൂം സ്ഥാപിച്ചത് 1929 ജനുവരി 6നാണ്. വാഗ്ഭടാനന്ദ ഗുരുവായിരുന്നു ഉദ്ഘാടകന്‍. ബ്രിട്ടിഷുകാരുടെ കയ്യില്‍പെട്ട് മരിച്ച പാനോട്ട് കുട്ടിക്കൃഷ്ണ പണിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപക അംഗങ്ങളായിരുന്നു.അയ്ക്കരക്കണ്ടി ലക്ഷ്മിയുടെ രണ്ടു സെന്റ് സ്ഥലം വാങ്ങിയാണ് ലൈബ്രറിക്ക് കെട്ടിടം നിര്‍മിച്ചത്. കടപ്പുറത്തേക്ക് ഗാന്ധി പോയ വഴിയെ കോഴിക്കോട്ടുകാര്‍ ഗാന്ധിറോഡെന്ന് വിളിച്ചു. അതോടൊപ്പം ഗാന്ധിസന്ദര്‍ശിച്ച സന്‍മാര്‍ഗദര്‍ശിനിയും പ്രസിദ്ധമായി.
സംസ്ഥാന ലൈബ്രറി കൗണ്‍സിലുമായി അഫിലിയേറ്റ് ചെയ്ത എ ഗ്രേഡ് പദവിയുള്ള ലൈബ്രറിയാണ് സന്‍മാര്‍ഗ ദര്‍ശിനി. 29,000 ലേറെ പുസ്തകങ്ങള്‍. ഇന്ന് ടൗണ്‍ഹാളില്‍ നടക്കുന്ന ലൈബ്രറിയുടെ നവതി ആഘോഷങ്ങളില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."