ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവം: പ്രതി കോടതിയില്‍ കീഴടങ്ങി
ചാലക്കുടി: ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതി കോടതിയില്‍ കീഴടങ്ങി. ലോറി ഡ്രൈവറായ പുളിങ്കര സ്വദേശി കൊയിക്കര സണ്ണി(46)യാണ് ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്. പ്രതിയെ റിമാന്റ് ചെയ്തു. മേലൂര്‍ പന്തല്‍പാടം പല്ലിശേരി ജേക്കബിന്റെ മകന്‍ ലിബിന്‍(32)നെയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ടിപ്പര്‍ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയത്. മരണവുമായി ബന്ധപ്പെട്ട് സംഭവ ദിവസം തന്നെ പുളിങ്കര സ്വദേശി കോയിക്കര സണ്ണിക്കെതിരെ കൊലപാതക കുറ്റത്തിന് പൊലിസ് കേസ്സെടുത്തിരുന്നു. പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ ലഭിച്ചാലെ ഈ കേസ്സില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അറിയാനാകൂ. പൊലിസ് കസ്റ്റഡിയില്‍ ലഭിക്കാനായി അടുത്ത ദിവസം തന്നെ പൊലിസ് അപേക്ഷ സമര്‍പ്പിക്കും. മൂന്നിലധികം പേര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന് ലഭിച്ചിട്ടുള്ള സൂചന. തെളിവെടുപ്പും മൊഴിയും രേഖപ്പെടുത്തിയാലേ സംഭവം സംബന്ധിച്ച് കൂടുതല്‍ വ്യക്തയുണ്ടാകൂ. ടിപ്പര്‍ ലോറിയിടപ്പിച്ചത് സണ്ണിയാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിനായുള്ള ഗൂഡാലോചന നടത്തിയിട്ടുണ്ടെയെന്നും അത് ആരൊക്കെയാണെന്നുമാണ് ഇനി പൊലിസിന് തെളിയ്കകാനുള്ളത്. ഞായറാഴ്ച വൈകീട്ട് 5.15ഓടെ അതിരപ്പിള്ളി റോഡില്‍ സില്‍വര്‍ സ്‌ട്രോമിന് സമീപത്ത് വച്ചായിരുന്നു സംഭവം. പുളിങ്കര സ്വദേശിയായിരുന്ന ലിബിനും കുടുംബവും ആറുമാസങ്ങള്‍ക്ക് മുമ്പാണ് മേലൂരിലെ പന്തല്‍പാടത്തേക്ക് താമസം മാറ്റിയത്. മരിച്ച ലിബിന്റെ കുടുംബ സ്വത്തായ ഭൂമി കോടതി ജപ്തിയെ തുര്‍ന്ന് നഷ്ടപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള തര്‍ക്കം ലിബിനും സണ്ണിയുമായി നിലനില്‍ക്കുന്നതായി പറയുപ്പെടുന്നു. ഇത് സംബന്ധിച്ച് പലപ്പോഴും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായും പറയുന്നു. സംഭവ ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് മരിച്ച ലിബിനും സഹോദരന്‍ ലിന്റോയും സണ്ണിയുടെ വീട്ടിലെത്തിയിരുന്നു. ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് വാക്കേറ്റത്തിലെത്തി. വഴക്കിന് ശേഷം ലിബിനും സഹോദരനും തിരികെ പോന്നു. ഇതിനിടെ സണ്ണി ടിപ്പര്‍ ലോറിയിലെത്തി ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലിബിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ സഹോദരന്‍ ലിന്റോ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."