HOME
DETAILS

മോദി നികുതിപ്പണം ഉപയോഗിച്ച് കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ പണിയുന്നു: ടീസ്റ്റ സെതല്‍വാദ്

  
backup
January 15 2020 | 20:01 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a


കോഴിക്കോട്: മോദി സര്‍ക്കാര്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജര്‍മനിയിലെപ്പോലെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ പണിയുകയാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്.
ഭരണഘടനയോട് ഒരു ബഹുമാനവുമില്ലാത്ത ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ ഭിന്നിപ്പിക്കുന്ന കൊളോണിയല്‍ തന്ത്രമാണ് പയറ്റുന്നത്. ജനാധിപത്യമുയര്‍ത്തി ഫാസിസത്തെ തടയുവിന്‍ എന്ന മുദ്രാവാക്യവുമായി കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
അസമില്‍ പൗരത്വത്തിന്റെ പേരിലുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അവിടെ സമ്പത്ത് മുഴുവന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് ഇതിനാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് ചെലവാക്കാന്‍ പണമില്ല. ലോകത്ത് ഒരു രാജ്യവും നടപ്പാക്കാത്ത തരത്തിലുള്ള പൗരത്വ നിയമങ്ങളാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്.
അസമില്‍ മാത്രമല്ല ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പൗരത്വ നിയമം വാശിയോടെ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇത്തരം കരിനിയമങ്ങള്‍ തങ്ങളെ ബാധിക്കില്ലെന്ന് വിചാരിക്കരുതെന്നും അവര്‍ പറഞ്ഞു.
അഡ്വ.പി.കുമാരന്‍കുട്ടി അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ആനന്ദ്, എം.ജി.എസ് നാരായണന്‍, എം.എന്‍ കാരശേരി, കെ.എന്‍ രാമചന്ദ്രന്‍, കുട്ടി അഹമ്മദ് കുട്ടി, കെ.എന്‍.എ ഖാദര്‍, കെ.എം സലിം കുമാര്‍, ജോയ് മാത്യു, കെ.അജിത തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  a month ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  a month ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  a month ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  a month ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  a month ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  a month ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  a month ago