HOME
DETAILS
MAL
ജനുവരി 31, ഫെബ്രു. ഒന്ന് തിയതികളില്‍ ബാങ്ക് പണിമുടക്ക്
backup
January 15 2020 | 20:01 PM
ന്യൂഡല്‍ഹി: ശമ്പളവര്ധനവടക്കം ആവശ്യപ്പെട്ട് ദേശവ്യാപകമായി ബാങ്ക് തൊഴിലാളികള്‍ രണ്ടുദിവസം പണിമുടക്കുന്നു.
ജനുവരി 31, ഫെബ്രുവരി ഒന്ന് തിയതികളിലാണ് പണിമുടക്ക്. ഈ ദിവസങ്ങളില്‍ എ.ടി.എം അടക്കമുള്ള സേവനങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിവരം.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് രാജ്യത്തെ ബാങ്കുകള്‍ അടച്ചിടുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ കീഴില്‍ ഒന്‍പതു സംഘടനകളാണ് സംയുക്ത പണിമുടക്ക് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."