ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം അപലപനീയം: എസ്.വൈ.എസ്
കോഴിക്കോട്: രാഷ്ട്രീയ ചേരിതിരിഞ്ഞുള്ള പകപോക്കലില്‍ തെരുവുസംഘട്ടനത്തിന്റെ മറവില്‍ പേരാമ്പ്രയില്‍ ടൗണ്‍ ജുമാമസ്ജിദിനു നേരെ മാര്‍ക്‌സിസ്റ്റുകള്‍ കല്ലെറിഞ്ഞ് കലാപം സൃഷ്ടിക്കാനുള്ള കുതന്ത്രം അപലപനീയമാണെന്നും ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ സമൂഹം സംഘടിതമായി നേരിടണമെന്നും എസ്.വൈ.എസ് നേതാക്കള്‍ പറഞ്ഞു.
കലാപം സൃഷ്ടിക്കാനുള്ള ചിലരുടെ അജന്‍ഡ തിരിച്ചറിഞ്ഞ് കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പുവരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പേരാമ്പ്രയില്‍ അക്രമിക്കപ്പെട്ട മസ്ജിദ് സന്ദര്‍ശിച്ച ശേഷം പ്രസ്താവന നടത്തുകയായിരുന്നു നേതാക്കള്‍. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി, സെക്രട്ടറി അലി തങ്ങള്‍ പാലേരി, അഹമ്മദ് കുട്ടി ഹാജി കിനാലൂര്‍, ബാവ മൗലവി ജീറാനി, കുഞ്ഞായില്‍ മുസ്‌ലിയാര്‍, സിദ്ദീഖ് ദാരിമി, അബ്ദുല്‍ ജലീല്‍ ദാരിമി, സഫീര്‍ അഷ്അരി, അഷ്‌റഫ് ബാഖവി എളേറ്റില്‍, സൂപ്പി ഹാജി തിരുവള്ളൂര്‍, റഫീഖ് വാകയാട്, മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം.കെ.സി കുട്ട്യാലി, സി.സി അഹമ്മദ്, ടി.കെ ഗഫൂര്‍, സി. സൂപ്പി, എം.കെ ഇബ്രാഹിം, എം.കെ അസീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."