പേരാമ്പ്രയില്‍ വീണ്ടും വീടിനു നേരെ ബോംബേറ്
പേരാമ്പ്ര: പേരാമ്പ്രയില്‍ വീണ്ടും വീടിനു നേരെ ബോംബേറ്. കണ്ണിപൊയിലില്‍ സി.പി.എം നേതാവ് വടക്കേടത്ത്താഴെ കൊളപ്പുറത്ത് രാധാകൃഷ്ണന്റ വീടിനു നേരെയാണു കഴിഞ്ഞദിവസം അര്‍ധരാത്രി ബോംബേറുണ്ടായത്. ഇദ്ദേഹവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കില്ല. ബൈക്കില്‍ എത്തിയ സംഘമാണു ബോംബെറിഞ്ഞതെന്ന് കരുതുന്നു. അര്‍ധരാത്രി രണ്ടോടെയാണു സംഭവം. വന്‍ ശബ്ദംകേട്ട് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ബൈക്ക് പോകുന്ന ശബ്ദംകേട്ടു. വീടിന്റെ ജനലും വാതിലുകളും തകര്‍ന്നിട്ടുണ്ട്.
പേരാമ്പ്ര പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ അര്‍ധരാത്രിയില്‍ സി.പി.എം നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ശശികുമാര്‍ പേരാമ്പ്രയുടെ കല്ലോട്ട് പാറോട്ട്പാറയിലെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു. പോരാമ്പ ഭാഗത്ത് ഉടലെടുത്ത ബി.ജെ.പി-സി.പി.എം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും ആക്രമണം.
സ്ഥലത്തു പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."