മണ്ണാര്‍ക്കാട് ഇന്‍ഡയിന്‍ ഗ്യാസ് വിതരണത്തില്‍ തിരിമറി; സബ് സിഡി ലഭിച്ചിട്ടും സിലിണ്ടറില്ല
മണ്ണാര്‍ക്കാട്: പാചക വാതക ഗ്യാസ് സിലിണ്ടറിന്റെ സബ് സിഡി തുക ബാങ്കില്‍ എത്തിയിട്ടും ഗുണഭോക്താവിന് സിലിണ്ടര്‍ ലഭിച്ചില്ല. കൈതച്ചിറ സ്വദേശിക്കാണ് ലഭിക്കാത്ത സിലിണ്ടറിനും സബ് സിഡി തുക ലഭിച്ചത്. മണ്ണാര്‍ക്കാട്ടെ ഇന്‍ഡയിന്‍ ഗ്യാസ് ഏജന്‍സിയിലാണ് ഇത്തരം വ്യാപകമായ തിരിമറിയിലൂടെ സിലിണ്ടര്‍ ലഭിക്കാതെ സബ്‌സിഡി ലഭിക്കുന്നത്.
2016 ഏപ്രില്‍ 4നാണ് ഗുണഭോക്താവ് സിലിണ്ടറിന് മൊബൈലിലൂടെ ബുക്ക് ചെയ്തത്. എന്നാല്‍ നിരന്തരം ഓഫീസിലേക്ക് ഫോണിലൂടെ വിളിച്ച് അന്വേഷിക്കുമ്പോഴും അടുത്ത് ലഭിക്കുമെന്ന മറപുടിയാണെത്രെ ലഭിക്കുന്നത്. എന്നാല്‍ 2016 ജൂണ്‍ 4ന് ബാങ്കില്‍ സബസിഡി തുക എത്തിയതോടെ ഗുണഭോക്താവ് നേരിട്ട് ഓഫീസിലെത്തി സിലിണ്ടര്‍ ലഭിച്ചില്ലെന്ന് പരാതിപ്പെട്ടപ്പോള്‍ അടുത്ത ദിവസം തന്നെ സിലിണ്ടര്‍ വീട്ടില്‍ എത്തിക്കുകയും ചെയ്തു. വിതരണക്കാരനാണ് ഇത്തരം തിരിമറി നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത്തരം പരാതികള്‍ നിരന്തരം ഓഫീസില്‍ അറിയിച്ചിട്ടും യാതൊരു നടപടിയുമെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. തിരിമറി നടത്തിയ സിലിണ്ടര്‍ വന്‍ തുകക്ക് കരിച്ചന്തയില്‍ മറിച്ച് വില്‍ക്കുകയാണെന്നും പറയപ്പെടുന്നുണ്ട്. കൂടാതെ ബുക്ക് ചെയ്യാത്ത ഗുണഭോക്താവിന് അധിക പണം നല്‍കിയാല്‍ സിലിണ്ടര്‍ യഥേഷ്ടം നല്‍കുന്നതായും, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുളള ഇത്തരം സിലിണ്ടറുകള്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതായും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."