സ്കൂളുകളുടെ സൗകര്യവികസനം: മാനന്തവാടി മണ്ഡലത്തിന് 16 കോടി
മാനന്തവാടി: മണ്ഡലത്തിലെ സ്കൂളുകളുടെ പശ്ചാതല സൗകര്യവികസനത്തിന് 16 കോടി രൂപ അനുവദിച്ചു.
500 മുതല്‍ 1000 കുട്ടികള്‍ വരെ പഠിക്കുന്ന മാനന്തവാടി മണ്ഡലത്തിലെ ഗവ. യു.പി.എസ് തലപ്പുഴ, ജി.എച്ച്.എസ്.എസ് തൃശിലേരി, ഗവ. എച്ച്.എസ് വാരാമ്പറ്റ, ഗവ. എച്ച്.എസ്.എസ് ആറാട്ടുത്തറ, ജി.എച്ച്.എസ്.എസ് കുഞ്ഞോം, ഗവ. എച്ച്.എസ്.എസ് നീര്‍വാരം, ഗവ. എച്ച്.എസ് പേര്യ, ഗവ. യു.പി.എസ് മാനന്തവാടി, ഗവ. എച്ച്.എസ് തരുവണ, ഗവ. യു.പി.എസ് തരുവണ എന്നീ സ്കൂളുകള്‍ക്കാണ് ഒരു കോടി രൂപ വീതമാണ് ലഭിക്കുക. കൂടാതെ 1000ത്തിലധികം കുട്ടികള്‍ പഠിക്കുന്നതും കഴിഞ്ഞ വര്‍ഷം ഫണ്ട് ലഭിക്കാത്തുമായി ജി.എച്ച്.എസ്.എസ് തലപ്പുഴ, ജി.എച്ച്.എസ് വാളാട് എന്നിവക്ക് മൂന്ന് കോടി രൂപയും ലഭിക്കും. കിഫ്ബി ഫണ്ട് വഴിയാണ് ഈ പണം അനുവദിക്കുക. ഇത്രയും തുക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നതോടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം വലിയ തോതില്‍ മെച്ചപ്പെടുമെന്ന് മാനന്തവാടി ഒ.ആര് കേളു എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."