HOME
DETAILS

മതേതരത്വത്തിന്റെ സംഘ ഗാനം വാഴ്ത്തിപ്പാടി മച്ചാട് മാമാങ്കമാഘോഷിച്ചു

  
backup
February 22 2017 | 07:02 AM

%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98-%e0%b4%97%e0%b4%be%e0%b4%a8

വടക്കാഞ്ചേരി: മതേതരത്വത്തിന്റെ സംഘഗാനം വാഴ്ത്തിപ്പാടി മച്ചാട് വിശ്വ പ്രസിദ്ധമായ മാമാങ്കം ആഘോഷിച്ചു.നാനാ ജാതി മതസ്ഥരുടെ തോളിലേറി വര്‍ണ്ണ ഭംഗിയുടെ നിറകുടവും,ദേശങ്ങളുടെ അഭിമാന പ്രതീകങ്ങളുമായ കുതിരകള്‍ ദേവീ സനിധിയിലെത്തിയപ്പോള്‍ ഇത്തവണ വെട്ടിക്കെട്ടിന്റെ ഗാംഭീര്യത ഒഴിഞ്ഞ് നിന്നു.കൊട്ടും,കുരവയും,കെട്ടുകാഴ്ചകളും, ആണ്ടിയും പൂതനും തിറയും,കാളകളിയും, നായാടിയും, ഹരിജന്‍ വേലയും, അമ്മന്‍ കുടത്തിന്റെ പകര്‍ന്നാട്ടവും ഉത്സവ പ്രേമികള്‍ക്ക് വിസ്മയ കാഴ്ച്ചകളൊരുക്കി.കുംഭ വെയിലിനെ കുളിര്‍മഴയാക്കി ജാതി മതഭേദമന്യേയുള്ള ആയിരങ്ങളാണ് ഉത്സവ തിമര്‍പ്പിലമരാന്‍ ദേവീ സന്നിധിയില്‍ സംഗമിച്ചത്. കൊയ്‌തൊഴിഞ്ഞ പാടശേഖരങ്ങളിലൂടെ പൊയ്ക്കുതിരകളെ തോളിലേറ്റി തട്ടക നിവാസികള്‍ മച്ചാട് തിരുവാണിക്കാവ് ദേവീ സന്നിധിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ അത് ഉത്സവ േപ്രമികള്‍ക്ക് ലോകത്തൊരിടത്തും കാണാനാകാത്ത സുന്ദര കാഴ്ചയായി.

തെക്കുംകര ദേശത്തിനാണ് ഇത്തവണ മാമാങ്ക നടത്തിപ്പ്, വിരുപ്പാക്ക, മണലിത്തറ,കരുമത്ര,മംഗലം, പാര്‍ളിക്കാട് വിഭാഗങ്ങളാണ് ദേശ കുതിരകളുമായി കാവിലെത്തിയത്. മണലിത്തറ ദേശത്തിന്റെ കുംഭകുടം നിറ ഭംഗിയുടെ കാഴ്ചയായി ഏറെ ശ്രദ്ധേയമായി.കുതിരകളെ തോളിലേറ്റി മത്സരബുദ്ധിയോടെ ദേശങ്ങള്‍ എത്തിയപ്പോള്‍ ആരവങ്ങളുടെ ലോകമായി മാറി നാടാകെ.പത്ത് പൊയ് കുതിരകളാണ് എഴുന്നള്ളിപ്പില്‍ അണിനിരന്നത്.മണലിത്തറ രണ്ട്,വിരുപ്പാക്ക രണ്ട്, കരുമത്ര രണ്ട മംഗലം ഒന്ന് പാര്‍ളിക്കാട് ഒന്ന് ക്ഷേത്ര കുതിരകള്‍ രണ്ട് എന്നിങ്ങനെയാണ് കുതിര നിര. കരുമത്ര രണ്ട് കുട്ടി കുതിരകളെ എഴുന്നള്ളിച്ചപ്പോള്‍ മണലിത്തറയ്ക്കും, വിരുപ്പാക്കയ്ക്കും ഓരോ കുട്ടി കുതിരകള്‍ എഴുന്നള്ളിപ്പില്‍ കണ്ണിയായി.ഇന്നലെ കാലത്ത് മുതല്‍ ദേശങ്ങളില്‍ കുതിരയൊരുക്കത്തിന്റെ അവസാന മിനുക്കുപണിയായിരുന്നു.മുള, വൈക്കോല്‍, ആണി, തുണി, ചാക്ക് ചരട്,വാഴ പോള എന്നിവ ഉപയോഗിച്ചാണ് മനോഹരമായ പൊയ്ക്കു തിരകളെ നിര്‍മ്മിച്ചത്.

ഏറെ വൈദഗ്ദ്യം വേണ്ട ഈ ജോലിയില്‍ നാനാജാതി മതസ്ഥര്‍ കണ്ണികളായി.ഉച്ചയ്ക്ക് 12 മുതലാണ് മാമാങ്ക ചടങ്ങുകള്‍ ആരംഭിച്ചത്.വിരുപ്പാക്ക ദേശം വാസുദേവപുരം ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പ് നടന്നു.മണലിത്തറയില്‍ കാലത്ത് മുതല്‍ കുംഭകുടത്തിന്റെ വര്‍ണ്ണ വിസ്മയം പൊട്ടി വിടര്‍ന്നു.കാലത്ത് 7 നായിരുന്നു കുംഭക്കുടം പുറപ്പാട്.പഴയന്നൂപ്പാടം,കുറ്റിക്കാട്, മലാക്ക വിഭാഗങ്ങളാണ് എഴുന്നള്ളിപ്പില്‍ അണിനിരന്നത്.കുതിരക്കല്‍ പറ എത്തിയതോടെ തച്ചനെറ് പൂജ നടന്നു. നിയമാനുസൃതമായ വെടിക്കെട്ടും ഉണ്ടായി.തുടര്‍ന്നായിരുന്നു എഴുന്നള്ളിപ്പ്,ഉച്ചയ്ക്ക് ദേശത്തിന്റെ ഹരിജന്‍ വേലയും ഉണ്ടായി.കരുമത്ര ദേശത്തും കുതിരകള്‍ക്ക് തച്ചന്റെ പൂജയും നിയമാനുസരണമുള്ള വെടിക്കെട്ടും സംഘടിപ്പിച്ചിരുന്നു.
മംഗലത്തും,പാര്‍ളിക്കാടും കാലത്ത് 11 ന് കുതിര എഴുന്നള്ളിപ്പുകള്‍ നടന്നു. മംഗലം അയ്യപ്പന്‍കാവില്‍ നിന്നും,പാര്‍ളിക്കാട് തച്ച നാത്ത് കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നുമാണ് എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചത്.എല്ലാ ദേശ കുതിരകളും ക്ഷേത്രത്തിന് സമീപമുള്ള കുമരം കിണറ്റുകരയിലെ വീണ കണ്ടത്തിലാണ് ആദ്യമെത്തിയത്.ഇവിടെ കുതിരകളെ സ്വീകരിക്കാന്‍ രണ്ട് ക്ഷേത്ര കുതിരകള്‍ കാത്ത് നിന്നു വിശ്രമത്തിന് ശേഷം ആചാര വെടി മുഴങ്ങിയതോടെയാണ് മത്സര ഓട്ടം ആരംഭിച്ചത്.കുതിരകളെ തോളിലേറ്റി ഓംകാരാരവം മുഴ ക്കി ഭഗവതി സന്നിധിയില്‍ ആദ്യമെത്താനുള്ള ദേശങ്ങളുടെ മത്സരം മതിവരാ കാഴ്ചയൊരുക്കി.


ക്ഷേത്രത്തില്‍ കാലത്ത് വിവിധ പൂജകളും അഭിഷേകങ്ങളും ഉണ്ടായി.കുതിരകള്‍ കാവിലെത്തിയതോടെ പഞ്ചവാദ്യത്തിന് തുടക്കമായി. ചോറ്റാനിക്കര വിജയന്‍ മാരാരുടെ പ്രമാണിത്വത്തിലാണ് പഞ്ചവാദ്യവിസ്മയം അരങ്ങേറിയത്.തുടര്‍ന്ന് മേളം ആരംഭിച്ചു.കിഴക്കൂട്ട് അനിയന്‍മാരാരാണ് നേതൃത്വം നല്‍കിയത്.മേളം കൊട്ടി കലാശിച്ചതോടെ കുതിരക്കളി നടന്നു.പൊയ് കുതിരകളെ മുകളിലേയ്ക്ക് എറിഞ്ഞ് ക്ഷേത്രം വലം വെച്ചചടങ്ങ് ഉത്സവ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി.പൂതന്‍, തിറ, ഹരിജന്‍ വേല എന്നിവയുടെ കാവ് കയറ്റവും നടന്നു.മട്ടന്നൂര്‍ ഉദയന്‍ നമ്പൂതിരിയുടെ തായമ്പക,സിനിമാ താരങ്ങളായ ധര്‍മ്മജന്‍, ആര്യ, ഗിന്നസ് മനോജ് എന്നിവര്‍ നയിച്ച മെഗാഷോ, ഗാനമേള എന്നിവയും ഉണ്ടായി.കൊച്ചിന്‍ ഹീറോസാണ് നേതൃത്വം നല്‍കിയത്.ഗായകന്‍ എം. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഇന്ന് കാലത്ത് 8 ന് നടക്കുന്ന ഈട് വെടിയോടെയാണ് മാമാങ്കം സമാപിക്കുക.തെക്കുംകര വിഭാഗം പ്രസിഡന്റ് രഘു പാലിശ്ശേരി, സെക്രട്ടറി പി.എന്‍ ശങ്കരനാരായണന്‍ ഖജാന്‍ജി പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാമാങ്ക ചടങ്ങുകള്‍ നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago
No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago