എസ്.കെ.എസ്.എസ്.എഫ് 'മനുഷ്യജാലിക'; ബഹ്റൈനില്‍ 'ചലോജാലിക' പ്രചരണ പര്യടനങ്ങള്‍ക്ക് തുടക്കമായി
- ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളും സംഘടനാ ആസ്ഥാനങ്ങളും സംഘം സന്ദര്‍ശിക്കും
മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇന്ത്യക്കകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ഭാഗമായി ബഹ്റൈന്‍ കേരളീയ സമാജത്തിലെ പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.
പരിപാടിയുടെ ഭാഗമായി ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും സംഘടനാ ആസ്ഥാനങ്ങളിലുമായി നടന്നു വരുന്ന 'ചലോജാലിക' പ്രചരണ പര്യടനത്തിന്‍റെ ഉദ്ഘാടനം സമസ്ത ബഹ്റൈൻ ട്രഷറര്‍ എസ്.എം അബ്ദുൽ വാഹിദ് 'ചലോജാലിക' ക്യാപ്റ്റൻ ശമീർ പേരാമ്പ്രയ്ക്ക് പതാക കൈമാറി നിര്‍വ്വഹിച്ചു. ഉസ്താദ് അശ്റഫ് അൻവരി ചേലക്കര പ്രാർത്ഥന നടത്തി. സമസ്ത ബഹ്റൈന്‍ - എസ്.കെ.എസ്.എസ് എഫ് ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജനു.24ന് വെള്ളിയാഴ്ച രാത്രി 8.30ന് ബഹ്റൈന്‍ കേരളീയ സമാജത്തിലാണ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. അഡ്വ.ഓണന്പള്ളി മുഹമ്മദ് ഫൈസിക്ക് പുറമെ ഹൈബി ഈഡൻ എം.പി, കെ പി എ മജീദ് സാഹിബ് എന്നിവരും ബഹ്റൈനിലെ മത,സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973 3953 3273, 3606 3412.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."