HOME
DETAILS

സര്‍ഫാസി നിയമം: കൃഷിഭൂമി ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല: മന്ത്രി

  
backup
January 06 2019 | 07:01 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf

കല്‍പ്പറ്റ: സര്‍ഫാസി നിയമത്തില്‍ കൃഷിഭൂമി ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്നും കര്‍ഷകര്‍ ഭയക്കേണ്ടതില്ലെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ഫാസി നിയമത്തിന്റെ മറവില്‍ ബാങ്കുകള്‍ കര്‍ഷകരെ പീഡിപ്പിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച നിയമസഭാ സമിതി 21ന് വയനാട്ടില്‍ സിറ്റിങ് നടത്തുമെന്നും മന്ത്രി അറിയിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കേഴ്‌സ് കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്ത് വയനാടിന് പ്രത്യേക പരിഗണന നല്‍കാന്‍ ആവശ്യപ്പെടും.
പ്രളയശേഷം കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്ര ചര്‍ച്ച നടത്താന്‍ വയനാട്ടില്‍ രണ്ടു ദിവസത്തെ ശില്‍പ്പശാല സംഘടിപ്പിക്കും.
വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്നു കര്‍ഷകര്‍ പിന്തിരിഞ്ഞു നില്‍ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതിനു മാറ്റം വരണം. ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കാന്‍ കര്‍ഷക സംഘടനാ നേതാക്കളോടും ഉദ്യോഗസ്ഥരോടും മന്ത്രി നിര്‍ദേശിച്ചു. അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തുന്ന മുറക്ക് കാര്‍ഷിക കോളജ് പ്രവര്‍ത്തനം തുടങ്ങും. ആര്‍.എ.ആര്‍.എസില്‍ 35 ശാസ്ത്രജ്ഞരുടെ തസ്തികകളാണുള്ളത്. നിലവില്‍ അഞ്ചുപേര്‍ മാത്രമാണ് ഇവിടെയുള്ളത്.
ജനുവരി അവസാനത്തോടെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികള്‍ കര്‍ഷകരില്‍ എത്തിക്കുന്നതിനായി കര്‍ഷക സംഘടനകള്‍ ശ്രദ്ധചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌കീമുകള്‍ വിശദീകരിച്ച് വകുപ്പ് പ്രസിദ്ധീകരിച്ച കൈപ്പുസ്തകങ്ങള്‍ എല്ലാ സംഘടനാ നേതാക്കള്‍ക്കും ലഭ്യമാക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷാജി അലക്‌സാണ്ടര്‍, കര്‍ഷക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാരിച്ചാല്‍ ചുണ്ടന്‍ വീണ്ടും ജലരാജാവ്; ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Kerala
  •  2 months ago
No Image

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷിചേര്‍ക്കാന്‍ സുപ്രിംകോടതിയില്‍ അപേക്ഷ

Kerala
  •  3 months ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

ബെയ്‌റൂട്ട് ഹരീരി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇസ്രായേല്‍ സൈന്യം ഹാക്ക് ചെയ്തു, ഇറാനിയന്‍ സിവിലിയന്‍ വിമാനത്തിന് ഇറങ്ങാനായില്ല

International
  •  3 months ago
No Image

കൂത്തുപറമ്പ് വെടിവെപ്പില്‍ പരുക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  3 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  3 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  3 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago