HOME
DETAILS

പൗരത്വ നിയമ ഭേതഗതിയില്‍ പ്രതിഷേധിച്ച് വംശഹത്യാ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു

  
backup
January 16 2020 | 06:01 AM

film-exhibition-on-caa-protest

 

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ചലചിത്രമേള സംഘടിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ ചലചിത്ര-സാംസാകാരിക - അക്കാദമിക പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ജനുവരി 18,19 തിയ്യതികളിലായി മേള സംഘടിപ്പിക്കുന്നത്.


'വാച്ച് ഔട്ട്' അഖില ഭാരതീയ ആന്റിനാസി ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ നടത്തുന്ന മേളയ്ക്ക് കോഴിക്കോട് ആനക്കുളത്തുള്ള കേരള ചലചിത്ര അകാദമി ഹാളാണ് വേദിയായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലചിത്രമേളയില്‍ മികച്ച നവാഗത സവിംധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമായ ആനിമാണി മേളയിലെ പ്രധാന ആകര്‍ഷണമാണ്. സിനിമയുടെ സംവിധായകന്‍ ഫാഹിം ഇര്‍ശാദ് പ്രദര്‍ശനത്തിനെ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും.


നടി പാര്‍വതി തിരുവോത്ത്, സംവിധായകരും എഴുത്തുകാരുമായ സക്കരിയ, മുഹ്സിന്‍ പരാരി, ഹര്‍ഷദ്,സുഹാസ്,ശറഫു, ആര്‍ട് ഡയറക്ടര്‍ അനീസ് നാടോടി തുടങ്ങിയ പ്രമുഖ ചലചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ പങ്കെടുക്കും.സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം പ്രമുഖ സര്‍വകലാശാാലയിലെ ഗവേഷകര്‍ പങ്കെടുക്കുന്ന പ്രബന്ധാവതരണവും ചര്‍ച്ചകളും നടക്കും. ഡോ എകെ വാസു(എഴുത്തുകാരന്‍), ശഫത് മഖ്ബൂല്‍ വാനി(ജെഎന്‍യുവില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി), ഡോ ഡിക്കന്‍സ് ലിയോനാര്‍ഡ് എം(ഹൈദരബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുന്നു.
പതിനെട്ടാം തിയ്യതി രാവിലെ 9;30ന് സ്പാനിഷ് ചലചിത്രം ദി ഫോട്ടോഗ്രാഫര്‍ ഓഫ് ദി മോഹ്ത്സ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച് കൊണ്ടാണ് രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന മേളയ്ക്ക് തുടക്കം കുറിക്കുന്നത്. ഇന്‍ ഡാര്‍ക്ക്നെസ്, ദി ബോയ് ഇന്‍ സ്ട്രിപ്പിട് പൈയ്ജാമാസ്, മൈ ഫ്യൂറര്‍-റിയല്‍ ട്രൂവസ്റ്റ് ട്രൂത്ത് എബൗട്ട് അഡോള്‍ഫ് ഹിറ്റ്ലര്‍ ഫിറാഖ് തുടങ്ങിയ സിനിമകളും പ്രദര്‍ശിപ്പിക്കുന്നു. മേളയുടെ ഭാഗമായി ഒന്നാം ദിവസം വൈകീട്ട് ജെ എന്‍ യു നിന്നുള്ള റാപ്പ് ഗായകന്‍ സുമീത്ത് സാമോസ്, പ്രശസ്ത സൂഫി സംഗീതജ്ഞന്‍ സമീര്‍ ബിന്‍സിയുടെയും സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago