മാലിന്യനിക്ഷേപസ്ഥലത്ത്് നാട്ടുകാര്‍ സ്ഥാപിച്ച പൂന്തോട്ടം പൊളിക്കുവാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
പുതുനഗരം: മാലിന്യനിക്ഷേപസ്ഥലത്ത്് നാട്ടുകാര്‍ സ്ഥാപിച്ച പൂന്തോട്ടം പൊളിക്കുവാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പുതുനഗരം സി.ച്ച് കള്‍ച്ചറല്‍ സെന്ററാണ് പുതുനഗരം ടൗണില്‍ സ്ഥിരം മാലിന്യങ്ങളുടെ നിക്ഷേപകേന്ദ്രമായസ്ഥലത്ത്അരലക്ഷത്തിലധികം രൂപ ചെവലഴിച്ച് പൂന്തോട്ടം സ്ഥാപിച്ചത്.
നാട്ടുകാര്‍ക്കുള്ള കുടിവെള്ള സൗകര്യത്തിനുള്ള സംവിധാനം ഏര്പെടുത്തുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്് പുതുനഗരത്തെ ഒരു വ്യ്ക്തി നല്കിയ പരാതിയെ തുര്‍ന്ന് പൊതുമരാമത്ത്് വകുപ്പ് അധികൃതരെത്തി പൂന്തോട്ടം പൊളിക്കുവാനെത്തിയത്. പൂന്തോട്ടത്തിനുചുറ്റും നിര്‍മ്മിച്ച് കമ്പിവേലി പൊളിച്ചുമാറ്റുന്നതിനെതിരെ് നാട്ടുകാര്‍ സംഘടിച്ച്്് ഉദ്യോഗസ്ഥരെ തടയുവാനെത്തി.
തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തി വെച്ചു. മാലിന്യങ്ങള്‍ നിക്ഷേപ കേന്ദ്രമായി മാറിയ പുതുനഗരം ജംഗ്ഷനിലെ ദുര്‍ഗന്ധം വമിച്ചുകൊണ്ടിരിക്കുന്നസമയത്ത് പരാതി നല്‍കിയും പരിശോധിക്കുവാന്ഉദ്യോഗസ്ഥര് എത്തിയിരുന്നില്ല. സഹികെട്ടാണ് നാട്ടുകാര്‍ സി.എച്ച് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പൂന്തോട്ടം സ്ഥാപിച്ചത്.
മാലിന്യ നിക്ഷേപ സ്ഥലത്ത് പൂന്തോട്ടംസ്ഥാപിച്ചപ്പോള് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരുമായി നാട്ടുകാരുടെ തര്‍ക്കം രൂക്ഷമായതോടെ പുതുനഗരം പോലീസ് എത്തുകയാണുണ്ടായത്. പഞ്ചായത്ത് പ്രസിന്റ് ഫാറൂഖ് സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ചനടത്തി പൂന്തോട്ടം സംരക്ഷിക്കുവാന്‍ ഇരുന്നൂറിലധികം നാട്ടുകാര്‍ സംഘടിച്ചതോടെ ഉദ്യോഗസ്ഥര്‍ തിരിച്ചുപോവുകയാണുണ്ടായത്.
പൊതുമരാമത്ത് വകുപ്പ് റോഡ് ഡിവിഷന് എക്്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബൈറലി ,എ.ഇ.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പൂന്തോട്ടം പൊളിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."