കണ്ണീര്‍ച്ചാലായി ഭാരതപ്പുഴ
ഷൊര്‍ണൂര്‍: ഭാരതപ്പുഴ വീണ്ടും കണ്ണീര്‍ച്ചാലായി മാറി. മേഖലയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമം അതി രൂക്ഷമായി. ഇപ്പോള്‍ പുഴയുടെ തെക്കു ഭാഗത്തു കൂടിയാണ് ചാലായി വെള്ളം വരുന്നത്. ഷൊര്‍ണൂരില്‍ വെള്ളം നിലച്ചതോടെ വാണിയംകുളത്തിനടുത്ത് മാന്നന്നൂര്‍ ഉരുക്ക് തടയണയില്‍ നിന്നും വെള്ളം ശേഖരിച്ച് കുടിവെള്ളം വിതരണം ചെയുന്നത്. എന്നാല്‍ ഉരുക്ക് തടയണയിലെ വെള്ളം താഴ്ന്നതോടെ കടുത്ത ആശങ്കയിലായി. ഷൊര്‍ണൂരിനു പുറമേ പാഞ്ഞാള്‍, ദേശമംഗലം, ചെറുതുരുത്തി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും ജലവിതരണം പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഉരുക്ക് തടയണയിലെ വെള്ളം കുറഞ്ഞതോടെ വെള്ളം ശേഖരിക്കാനും ഇപ്പോള്‍ കഴിയുന്നില്ല. ഭാരതപ്പുഴയില്‍ ഒരു കിണര്‍ കുഴിക്കാന്‍ എസ്റ്റിമേറ്റ് തയ്യാരാക്കി സമര്‍പ്പിച്ചുവെങ്കിലും നടപടികള്‍ ഉണ്ടായില്ല. അതേസമയം മലമ്പുഴ ഡാം തുറക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് വാട്ടര്‍ അതോറിറ്റി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."