HOME
DETAILS

പ്ലാസ്റ്റിക്കെറിഞ്ഞ് നമ്മള്‍ വന്യജീവികളെയും കൊല്ലുന്നു

  
backup
January 16 2020 | 09:01 AM

plastic-animal-health-problem

പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ഭീകരത എങ്ങനെ വര്‍ണിച്ചാലും അധികമാകില്ല. കഴിഞ്ഞ പ്രളയങ്ങളും കാലവര്‍ഷങ്ങളുമെല്ലാം മലയാളിക്ക് പ്ലാസ്റ്റിക് എത്രത്തോളം ഭീകരമാണെന്നത് കാണിച്ച് തന്നിട്ടുമുണ്ട്. കടല്‍ പുറംതള്ളിയ പ്ലാസ്റ്റിക് പാടങ്ങളും പുഴയില്‍ അടിഞ്ഞുചേര്‍ന്ന പ്ലാസ്റ്റിക് കൂമ്പാരങ്ങളുമെല്ലാം നമ്മുടെ ബോധത്തെ ഉണര്‍ത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ എത്രകണ്ടിട്ടും നമ്മളൊന്നും പഠിക്കാന്‍ കൂട്ടാക്കിയിട്ടില്ലെന്നതാണ് വസ്തുത.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട് കിടക്കുന്ന പ്ലാസ്റ്റിക് മലകള്‍ നമ്മള്‍ ഒന്നും പഠിച്ചില്ലെന്നതിന്റെ ഉദാഹരണമാണ്. ഇതിനേക്കാളും എത്രയോ ഭീകരമാണ് പ്ലാസ്റ്റിക് എറിഞ്ഞ് വന്യജീവി സമ്പത്തിനെ നമ്മള്‍ തന്നെ ഇല്ലാതാക്കുന്നത്. വനങ്ങളിലും മറ്റും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളാണ് വന്യജീവികളുടെ ജീവന് തന്നെ ഭീഷണിയാകുന്നത്. കേരളത്തിലെ വനമേഖലകളിലും പ്ലാസ്റ്റിക് വന്യജീവികള്‍ക്ക് ഭീഷണിയായി മാറുകയാണ്.

രാജ്യത്തിന്റെ എല്ലാ മേഖലകളിലും വനങ്ങളില്‍ പ്ലാസ്റ്റികിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവിടെങ്ങളില്‍ പ്ലാസ്റ്റിക് എത്തുന്നത് പോലെ മറ്റൊരിടത്തും പ്ലാസ്റ്റിക് വലിച്ചെറിയപ്പെടുന്നില്ലെന്നതാണ് വസ്തുത. ഇതില്‍ തമിഴ്‌നാട്, കര്‍ണാടക വനമേഖലകളില്‍ പ്ലാസ്റ്റികിനെ കര്‍ശനമായി അകറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ കേരളത്തില്‍ കര്‍ശനം സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണ്.

വര്‍ഷത്തില്‍ നിരവധി മൃഗങ്ങള്‍ പ്ലാസ്റ്റികിന്റെ ഉപയോഗം മൂലം മരണം വരിക്കുന്നുണ്ടെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പിലെ ജീവനക്കാരും പറയുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും മൃഗങ്ങളുടെ എണ്ണത്തില്‍ കൃത്യമായ വ്യക്തതയില്ല. സഞ്ചാരികളായി എത്തുന്നവരടക്കമുള്ളവര്‍ ഉപേക്ഷിച്ച് പോകുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് വനമൃഗങ്ങളെ കൂടുതലും അപകടപ്പെടുത്തുന്നത്. പ്ലാസ്റ്റിക് കവറുകളില്‍ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ വാങ്ങി അതിന്റെ അവശിഷ്ടങ്ങള്‍ അടക്കം വനത്തിലും പരിസരത്തും ഉപേക്ഷിച്ചു പോകുകയാണ് യാത്രക്കാരും നാട്ടുകാരുമൊക്കെ. ഉപ്പ് എന്നത് എല്ലാ മൃഗങ്ങള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഉപ്പിന്റെ ഗന്ധം എവിടെ നിന്ന് ലഭിച്ചാലും അവിടേക്ക് മൃഗങ്ങള്‍ എത്തിപ്പെടുമെന്നതാണ് വസ്തുത.

ഇത്തരത്തില്‍ എത്തിപ്പെടുന്ന മൃഗങ്ങള്‍ പ്ലാസ്റ്റിക്കില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പ്ലാസ്റ്റിക്കോടെ അകത്താക്കും. ഇങ്ങിനെ ഉപ്പ് രുചി അറിഞ്ഞ് കഴിഞ്ഞാല്‍ പിന്നെ ഇവ കിട്ടുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെല്ലാം അകത്താക്കിത്തുടങ്ങും. ചിലപ്പോള്‍ കാഷ്ടിക്കുന്ന സമയത്ത് ഇത്തരം പ്ലാസ്റ്റിക്കുകള്‍ പുറംതള്ളപ്പെടാറുണ്ട്. എന്നാല്‍ ഭൂരിഭാഗം മൃഗങ്ങള്‍ക്കും ഇവ കുടലില്‍ അടക്കം ഒട്ടിക്കിടന്ന് ദഹനം നടക്കാതെ ബുദ്ധിമുട്ടുകള്‍ സംഭവിക്കുകയും പിന്നീട് ഭക്ഷണം തന്നെ കഴിക്കാനാവാതെ ഏറ്റവും ഭീകരമായ രീതിയില്‍ മരണത്തിന് കീഴടങ്ങുകയുമാണ് പതിവ്. വളര്‍ത്തുമൃഗങ്ങള്‍ ഭക്ഷണത്തോട് വിമുഖത കാട്ടിത്തുടങ്ങിയാല്‍ അതിന്റെ ഉടമസ്ഥന് കൃത്യമായ ചികിത്സ നല്‍കാന്‍ കഴിയുമെങ്കിലും വന്യമൃഗങ്ങള്‍ വേദന തിന്ന് മരണത്തിലേക്ക് വീണുപോകുകയാണ് ഉണ്ടാവുന്നത്. കേരളത്തിലെ വനമേഖലകളില്‍ ഉപക്ഷേിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ അടക്കമുള്ള വസ്തുക്കള്‍ മുഴുവന്‍ വന്യമൃഗങ്ങള്‍ക്കും ഭീഷണിയാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.

ആന, മാന്‍, കാട്ടുപോത്ത് തുടങ്ങിയ ഭൂരിഭാഗം മൃഗങ്ങളും ഉപ്പ് രുചിച്ച് ഇത്തരത്തില്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. വനങ്ങളിലൂടെയുള്ള പാതയോരങ്ങളില്‍ വാഹന പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചതാണെങ്കിലും പലയിടത്തും നിരോധനം കടലാസില്‍ മാത്രമാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളടക്കമുള്ളവര്‍ പാതയോരങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തി ഭക്ഷണമുണ്ടാക്കി കഴിക്കുന്നത് വരെ ഇന്ന് പലയിടങ്ങളിലും സര്‍വസാധാരണമാണ്.

ഭക്ഷണം കഴിച്ച് അതിന്റെ അവശിഷ്ടങ്ങളും മറ്റും വനത്തില്‍ ഉപേക്ഷിച്ചാണ് പലരും പോകുന്നത്. ഇത് പിന്നീട് മൃഗങ്ങളെത്തി ഭക്ഷിക്കുന്നതും പതിവാണ്. പലപ്പോഴും ആനകള്‍ സഞ്ചാരികളെ ഓടിച്ച് ഭക്ഷണം അകത്താക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങിനെയൊക്കെ സംഭവിക്കുമ്പോള്‍ ഇവര്‍ ഉപേക്ഷിച്ച് പോകുന്ന പ്ലാസ്റ്റിക്കുകള്‍ വന്യമൃഗങ്ങള്‍ക്കുണ്ടാക്കുന്ന അപകടം ചെറുതല്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. അധികൃതരുടെ അടിയന്തിര ഇടപെടല്‍ വിഷയത്തില്‍ ഉണ്ടാകണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 minutes ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago