HOME
DETAILS

കലിതുള്ളി കടല്‍; ആശങ്കയോടെ തീരദേശം

  
backup
June 10 2016 | 20:06 PM

%e0%b4%95%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b5%8b

കോഴിക്കോട്: ജില്ലയില്‍ മഴ കനത്തതോടെ കടലാക്രമണം രൂക്ഷമായി. പലയിടങ്ങളിലും കടല്‍ഭിത്തിയും റോഡും തകര്‍ന്നു. കോര്‍പറേഷന്‍ പരിധിയിലെ നൈനാംവളപ്പ്, ഭട്ട്‌റോഡ് ശാന്തിനഗര്‍, എലത്തൂര്‍-കോരപ്പുഴ അഴിമുഖം എന്നിവിടങ്ങളിലെല്ലാം ഇന്നലെ കടല്‍ക്ഷോഭമുണ്ടായി. തീരത്തിന്റെ മീറ്ററുകളോളം കടലെടുത്തിട്ടുണ്ട്.
തെങ്ങുകളടക്കം പല മരങ്ങളും കടപുഴകി വീണതോടെ തീരദേശവാസികള്‍ ആശങ്കയിലായി. എലത്തൂര്‍ കോരപ്പുഴ അഴിമുഖത്തെ മാട്ടുവയല്‍ ഭാഗത്താണു തിരയടിച്ചുകയറി സംരക്ഷണ ഭിത്തി തകര്‍ന്നത്. സമീപത്തെ വീടുകള്‍ക്കു സമീപം വരെ ഇപ്പോള്‍ വെള്ളമെത്തുന്നുണ്ട്. നൈനാംവളപ്പിലും കടലാക്രമണം രൂക്ഷമാണ്. ആക്രമണത്തില്‍ പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും കടലാക്രമണത്തില്‍ ഇവിടെ അനേകം വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചിരുന്നു. അന്നു മുതല്‍ കടല്‍ഭിത്തി നിര്‍മാണം ഉടനടി പൂര്‍ത്തീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
ഭട്ട് റോഡിലെ ശാന്തിനഗര്‍ കോളനിക്കു സമീപമാണു കടലാക്രമണമുണ്ടായത്. ഇവിടെ അന്‍പത് മീറ്ററോളം കടല്‍ഭിത്തിയില്ല. ഇതുവഴി അടിച്ചെത്തുന്ന തിരകള്‍ വീടുകളുടെ വരാന്തയില്‍ വരെയെത്തുന്നുണ്ട്. മഴ തുടങ്ങിയപ്പോള്‍ മുതല്‍ ഇവിടെ കടലാക്രമണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ കല്ലിട്ടിട്ടുണ്ടെങ്കിലും വെള്ളം മുറ്റം വരെ തിര വരുന്നുണ്ട്.
ബേപ്പൂരിലെ ഗോതീശ്വരത്തും കഴിഞ്ഞ ദിവസം കടലാക്രമണം രൂക്ഷമായിരുന്നു. നാളിതുവരെയുണ്ടായതില്‍ ഏറ്റവും രൂക്ഷമായ കടലാക്രമണമാണ് ഇത്തവണയുണ്ടായതെന്നു പ്രദേശവാസികള്‍ പറയുന്നു. കടല്‍ക്ഷോഭമേറിയതോടെ മത്സ്യത്തൊഴിലാളികളും പരിഭ്രമത്തിലാണ്.

കലക്ടര്‍ ഗോതീശ്വരം സന്ദര്‍ശിച്ചു


കോഴിക്കോട്: ഗോതീശ്വരം കടപ്പുറത്തെ കടലാക്രമണത്തില്‍ തകര്‍ന്ന ഭാഗത്തു ഭിത്തി നിര്‍മാണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു. കടലാക്രമണത്തില്‍ ഭിത്തിയും റോഡും തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട അനുമതി, ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ സ്ഥലം എം.എല്‍.എയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ ടി., തഹസില്‍ദാര്‍ ഒ. ഹംസ, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ മനോജ് കെ. കലക്ടറെ അനുഗമിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  7 days ago
No Image

വിലങ്ങാട്ടെ ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജന്‍

Kerala
  •  7 days ago