സ്ത്രീ കൂട്ടായ്മയുടെ കഠിനാധ്വാനം; കോണ്‍ക്രീറ്റ് റോഡൊരുങ്ങി
മാറഞ്ചേരി: വെളിയങ്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് നിവാസികള്‍ക്ക് ഇനി സുഖമായി സഞ്ചരിക്കാം. തൊഴിലുറപ്പ് തൊഴിലാളികള്‍ നിര്‍മിച്ച വെളിയങ്കോട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കണ്ണേങ്കാവ് ക്ഷേത്രം കോണ്‍ക്രീറ്റ് റോഡാണ് നാട്ടുകാര്‍ക്ക് അനുഗ്രഹമാകുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ കൂട്ടായ്മ മുന്‍പരിചയമില്ലാത്ത കോണ്‍ക്രീറ്റ് ജോലി ചെയ്താണ് റോഡ് നവീകരിച്ച് മനോഹരമാക്കിയിരിക്കുന്നത്. കാലങ്ങളായി ശോചനീയവസ്ഥയിലായിരുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഇവര്‍ രംഗത്തെത്തുകയായിരുന്നു. മുപ്പതോളം തൊഴിലാളികള്‍ ഒത്തൊരുയോടെ നടത്തിയ ആറ് ദിവസത്തെ കഠിനാധ്വാനത്തിലൂടെയാണ് കണ്ണേങ്കാവ് ക്ഷേത്രം റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മിക്കാന്‍ വെളിയംങ്കോട് പഞ്ചായത്ത് മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപയാണ് അനുവദിച്ചു നല്‍കിയത്. മുമ്പ് വെളിയങ്കോട് പ്രധാനപാതയുടെ ചേര്‍ന്നുള്ള റോഡ് ഇവര്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നു.
റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ പഞ്ചായത്തിനു പുറമെ നാട്ടുകാരുടെ പൂര്‍ണപിന്തുണയുണ്ടായതാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതെന്നും അംഗങ്ങള്‍ പറയുന്നു.
പുരുഷന്‍മാര്‍ മാത്രം ചെയ്തുവന്നിരുന്ന ജോലികള്‍ തങ്ങള്‍ ചെയ്ത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് കൂടുതല്‍ ആത്മവിശ്വം നല്‍കുന്നുവെന്നും ഇത്തരത്തിലുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും ഇവര്‍ പറയുന്നു. അതേ സമയം ഒരുദിവസം മുഴുവനും ജോലിയെടുത്താല്‍ 240 രൂപയാണ് ഇവര്‍ കൂലി ലഭിക്കുന്നത്. ഇത് തങ്ങള്‍ എടുക്കുന്ന ജോലിക്ക് ചെയ്യുന്ന ജോലിക്ക് അര്‍ഹതപ്പെട്ട വേതനമല്ല. വരും വര്‍ഷത്തിലെങ്കിലും കൂലി വര്‍ധിപ്പിക്കാന്‍ ചുമതലപ്പെട്ട അധികൃതര്‍ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഏഴാം വാര്‍ഡ് നിവാസികള്‍ സുഖമായി സഞ്ചരിക്കാന്‍ റോഡരിക്കാന്‍ സാധിച്ചതില്‍ വലിയ ആഹ്ലാദത്തിലാണ് എ പ്രഷീന, ഓവര്‍സിയര്‍ സലാം, പ്രേമ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ മുപ്പതോളം തൊഴിലുറപ്പ് തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."