'പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍' ബഹ്‌റൈനി ല്‍ കോഴിക്കോട് സ്വദേശികളുടെ കൂട്ടായ്മ രൂപീകരിച്ചു
#ഉബൈദുല്ല റഹ് മാനി#
മനാമ: ബഹ്‌റൈനില്‍ ജാതിമതകക്ഷിരാഷ്ട്രീയപ്രാദേശികവ്യത്യാസമില്ലാതെ കോഴിക്കോട് ജില്ലക്കാരായ പ്രവാസികള്‍ക്കായി 'പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍'എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചു. കഴിഞ്ഞ ദിവസം ഹൂറ ചാരിറ്റി ഹാളില്‍ ചേര്‍ന്ന കോഴിക്കോട്ടുകാരുടെ വിപുലമായ യോഗത്തില്‍ വെച്ചാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. യോഗത്തില്‍ എ.സി.എ ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.
'പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍' എന്ന പേരും ലോഗോയുടെയും പ്രകാശനവും സയാനി മോട്ടോര്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് സാക്കി നിര്‍വ്വഹിച്ചു. സാമൂഹിക പ്രവര്‍ത്തകനും ജില്ലയില്‍നിന്നുള്ള മുതിര്‍ന്ന അംഗവുമായ ആര്‍.പവിത്രന്‍ ഭാരവാഹികളുടെ പട്ടിക യോഗത്തില്‍ അവതരിപ്പിച്ചു.
രക്ഷാധികാരികള്‍: അലി.കെ.ഹസ്സന്‍, മുഹമ്മദ് സാക്കി, സി.രാജന്‍, ആര്‍.പവിത്രന്‍, റസാഖ് മൂഴിക്കല്‍, എസ്.വി ജലീല്‍, ജമാല്‍ നദ്‌വി, കെ.ടി സലീം, ഗഫൂര്‍ ഉണ്ണികുളം.
ഭാരവാഹികള്‍: പ്രസിഡന്റ്‌കെ.ജനാര്‍ദ്ദനന്‍, വൈസ്. പ്രസിഡന്റ്: ലത്തീഫ് ആയഞ്ചേരി, ശിവകുമാര്‍ കൊല്ലറോത്. ജനറല്‍ സെക്രട്ടറി എ.സി.എ ബക്കര്‍, ജോയിന്റ് സെക്രട്ടറി സി.അജ്മല്‍, മുസ്തഫ കുന്നുമ്മല്‍, ട്രഷറര്‍ ബാബു.ജി.നായര്‍
അസിസ്റ്റന്റ് ട്രഷറര്‍ ജിതിന്‍ അബ്ദുല്‍ റഹ്മാന്‍, മെമ്പര്‍ഷിപ് സെക്രട്ടറി പ്രജി ചേവായൂര്‍, ചാരിറ്റി വിങ് : അഷ്‌റഫ് കാട്ടില്‍ പീടിക, ഉസ്മാന്‍ ടി.പി
ആര്‍ട്‌സ് വിങ്: ശ്രീജിത്ത് ഫറോക്ക്, സ്‌പോര്‍ട്‌സ് വിങ്: വിന്‍സെന്റ് തോമസ്
മീഡിയ സെല്‍: ജലീല്‍, സിറാജ് പള്ളിക്കര, സത്യന്‍ പേരാമ്പ്ര, ഇബ്രാഹിം പുറക്കാട്ടിരി. ജോബ് സെല്‍ : സതീഷ് കെ.ഇ, ഐ.ടി സെല്‍: മന്‍സൂര്‍ .പി.വി, വേണു വടകര
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: ഇ.കെ.പ്രദീപന്‍, ഫാസില്‍ വട്ടോളി, കെ.അഭിലാഷ് , ദിലീപ് .കെ.മേനോന്‍, അഷ്‌റഫ് മായഞ്ചേരി, എന്‍.കെ അഷ്‌റഫ്, മുഹമ്മദ് അഷ്‌റഫ്
കോഴിക്കോടിന്റെ തനതായ സാഹിത്യവും കലയും സംസ്‌ക്കാരവും സംഗീതവും രുചി വൈവിധ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ജനകീയ കൂട്ടായ്മയായിരിക്കും 'പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍'എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജില്ലയില്‍ നിന്നുള്ള സാമൂഹിക സാംസ്‌കാരികരംഗത്തെ പ്രവര്‍ത്തകരായ റസാക്ക് മൂഴിക്കല്‍, കെ.ടി സലീം, എ.പി ഫൈസല്‍, ഗഫൂര്‍ ഉണ്ണികുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബിജി ശിവകുമാര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സി.അജ്മല്‍ സ്വാഗതവും കെ.ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."