പൊന്നാനി ഫയര്‍ഫോഴ്‌സ് 'ഔട്ട് ഓഫ് റേഞ്ച് '..!
പൊന്നാനി: പൊന്നാനി ഫയര്‍ഫോഴ്‌സിലേക്ക് വിളിച്ച് അപകട വിവരം പറയുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുക, തിരിച്ചു വിളിക്കാന്‍ അവര്‍ക്കു കഴിയില്ല. കാരണം, ഇവിടത്തെ ഫോണ്‍ ബന്ധം ബി.എസ്.എന്‍.എല്‍ വിച്ഛദിച്ചിരിക്കുകയാണ്.
ആറു മാസമായി ബില്ലടക്കാത്തതിനെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സിന്റെ ഫോണില്‍നിന്നു പുറത്തേക്കു വിളിക്കാനുള്ള സൗകര്യം ഒഴിവാക്കിയത്. ഓരോ മസവും 1,500 രൂപയോളമാണ് ബില്ല് വരാറ്. ഇപ്പോള്‍ കുടിശ്ശിക പതിനായിരത്തോളം രൂപയായി. ബില്ലടയ്ക്കാനുള്ള പണം ഇതുവരെ സര്‍ക്കാര്‍ അനുവദിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വൈദ്യുതിബില്ല് സംസ്ഥാനത്തെ മൊത്തം ഫയര്‍ സ്‌റ്റേഷനുകള്‍ക്കായി തിരുവനന്തപുരത്തുനിന്ന് അടയ്ക്കുന്നതിനാല്‍ വൈദ്യുതിക്ക് കുഴപ്പമൊന്നുമില്ല.
അപകടങ്ങള്‍ വിളിച്ചുപറഞ്ഞാല്‍ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കായി മറ്റു സ്റ്റേഷനുകളിലേക്കോ പൊലിസിനെയോ വിവരമറിയിക്കാന്‍ നിലവില്‍ ഇവിടെ സംവിധാനമില്ല. പലരും അപകടം നടന്നയുടനെ ഒറ്റവാക്കില്‍ അപകടം ഉണ്ടായി എന്നു പറഞ്ഞു സംസാരം അവസാനിപ്പിക്കും. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ സ്വന്തം മൊബൈലില്‍നിന്നുതന്നെ വിളിക്കണം. ഇവിടെ ആവശ്യത്തിനു വാഹനം, ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ആംബുലന്‍ന്‍ എന്നിവയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."