പെന്‍ഷന്‍ നിഷേധിച്ച കേസില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍
മലപ്പുറം: ജീവിച്ചിരിപ്പുള്ളയാള്‍ മരിച്ചതായി പറഞ്ഞു പെന്‍ഷന്‍ നിഷേധിച്ച കേസില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ബാങ്ക് സെക്രട്ടറിയോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
മലപ്പുറം ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ വട്ടംകുളം പഞ്ചായത്തത്തിലെ വിളക്കത്തറ കുറ്റിപ്പാല കുട്ടന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ വട്ടംകുളം സര്‍വിസ് സഹകരണ ബാങ്ക് സെക്രട്ടറിടേു വിശദീകരണം ആവശ്യപ്പെട്ടത്. 70 ശതമാനം വൈകല്യമുള്ള ഇദ്ദേഹം പട്ടികജാതി വിഭാഗത്തില്‍പെട്ടയാള്‍കൂടിയാണ്. സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 ജൂണ്‍വരെ 1,100 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിച്ചിരുന്നു. മണിയോര്‍ഡര്‍ ആയാണ് പെന്‍ഷന്‍ ലഭിച്ചിരുന്നത്. ഇതിനു ശേഷം പെന്‍ഷന്‍ മുടങ്ങുകയായിരുന്നു. കാര്യമന്വേഷിച്ച് പഞ്ചായത്തില്‍ ചെന്നപ്പോഴാണ് താന്‍ മരിച്ചതായ റിപ്പോര്‍ട്ട് പോയതായും അതിനെ തുടര്‍ന്നാണ് പെന്‍ഷന്‍ റദ്ദാക്കിയതെന്നും അറിയുന്നത്. ഇതിനെ തുടര്‍ന്നു നല്‍കിയ പരാതിയിലാണ് കമ്മിഷന്‍ ആദ്യം പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്നാണ് ഇന്നലെ നടന്ന സിറ്റിങ്ങില്‍ സെക്രട്ടറി നേരിട്ട് ഹാജരായി കമ്മിഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് നല്‍കിയത്.
പെന്‍ഷന്‍ പുനഃസ്ഥാപിക്കാനും കുടിശ്ശിക ലഭ്യമാക്കാനും പഞ്ചായത്ത് ഡയറക്ടര്‍ക്ക് കത്തുനല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പെന്‍ഷന്‍ വിതരണം ബാങ്ക് മുഖേനയായതിനാലാണ് ബാങ്ക് സെക്രട്ടറിയോട് വിശദീകരണം തേടിയത്. വണ്ടൂര്‍ പൊലിസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തില്‍ തുടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്ത മലപ്പുറം ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ നടപടിയില്‍ കമ്മിഷന്‍ അതൃപ്തി രേഖപ്പെടുത്തി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ യുവതി ക്ലോസറ്റില്‍ പ്രസവിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോടും ആരോഗ്യ ഡയറക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."